ADVERTISEMENT

കൊച്ചി ∙ പാവറട്ടി കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം. നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡപ്യൂട്ടി കമ്മിഷണര്‍ അടക്കം രണ്ടു പേര്‍ക്കെതിരെ വകുപ്പുതല നടപടിക്കു നിര്‍ദേശമുണ്ട്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2019 ഒക്ടോബര്‍ ഒന്നിനാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശി രഞ്ജിത് കുമാര്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാറിനെ എക്‌സൈസ് സംഘം അന്യായമായി തടങ്കലില്‍വെച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്.

മര്‍ദനമേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി. അബ്ദുൽ ജബ്ബാര്‍, വി.എ.ഉമ്മര്‍, മഹേഷ്, നിബിന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണനായിരുന്നു അന്വേഷണച്ചുമതല.  

Content Highlights: Thrissur Pavaratty custody murder

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com