ADVERTISEMENT

കോട്ടയം ∙ അഞ്ചു വർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബർ കൃഷി പുതിയതായി തുടങ്ങാൻ റബർ ബോർഡ്. പക്ഷേ കൃഷി കേരളത്തിലല്ല. അസം, ത്രിപുര തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി തുടങ്ങാനാണ് ആലോചന. കേരളത്തിൽ പുതിയ കൃഷി (പുതുകൃഷി) തുടങ്ങാൻ സ്ഥലമില്ല. അതാണു കാരണം.

എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവന്റെ നേതൃത്വത്തിലുള്ള റബർ ബോർഡ് ഉദ്യോഗസ്ഥ സംഘം ഒരാഴ്ചയായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം തുടരുന്നു. ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ റബർ കൃഷിക്ക് നല്ല പിന്തുണ നൽകുന്നുണ്ട്.

രാജ്യാന്തര വിപണിയിൽ റബറിന് ആവശ്യക്കാർ കൂടുന്നു. എന്നാൽ ആഭ്യന്തര വിപണിയിലെ ആവശ്യം പോലും നിറവേറ്റാൻ ആഭ്യന്തര ഉൽപാദനത്തിന് കഴിയുന്നില്ല. 7 ലക്ഷം ടണ്ണിനടുത്താണ് ആഭ്യന്തര വാർഷിക ഉൽപാദനം. ഇതിനാൽ കൃഷിയുടെ വിസ്തൃതി കൂട്ടുക മാത്രമാണ് പോംവഴി. അന്യസംസ്ഥാന കൃഷിയിലൂടെ വർഷം 3 ലക്ഷം ടൺ അധികം ഉൽപാദിപ്പിക്കാമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. കേരളത്തിൽ ആവർത്തന കൃഷി ഫലപ്രദമാക്കാനാണ് പദ്ധതി.

English Summary: Rubber Plantation to North Eastern States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com