ധനരാജിന്റെ കടംതീര്‍ത്ത് സിപിഎം; വീട്ടിയത് ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്ന്
Mail This Article
കണ്ണൂർ∙ പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിനിടെ ധനരാജിന്റെ കടംതീര്‍ത്ത് സിപിഎം. പയ്യന്നൂർ സഹകരണ ബാങ്കിൽ 9.8 ലക്ഷം രൂപയുടെ കടമാണ് ധനരാജിനുണ്ടായിരുന്നത്. ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നാണ് വീട്ടിയത്. വെള്ളിയാഴ്ച ചേരുന്ന ലോക്കൽ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കും.
ധന്‍രാജിന്റെ കടം വീട്ടുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ധനാപഹരണ വിഷയത്തിൽ പരാതിക്കാരന് എതിരെയുൾപ്പെടെ നടപടി സ്വീകരിച്ചതോടെ പാർട്ടി പ്രതിരോധത്തിലായതോടെയാണ് മുൻ നിലപാട് മാറ്റി കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കുമെന്ന് സിപിഎംം അറിയിച്ചത്.
Content Highlights: CPM, Payyannur, Dhanaraj