സര്‍ക്കാരുമായി ആലോചിക്കാതെ പാല്‍ വില കൂട്ടിയത് പരിശോധിക്കണം: കാനം
Mail This Article
കാസർകോട്∙ സര്‍ക്കാരുമായി ആലോചിക്കാതെ മില്‍മ പാല്‍ വില കൂട്ടിയത് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആശയവിനിമയത്തില്‍ പിഴവ് ഉണ്ടായത് എവിടെയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. വില വർധന സർക്കാർ അറിഞ്ഞില്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊഴുപ്പു കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അര ലീറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അര ലീറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായുമായാണ് കൂട്ടിയത്. രണ്ടിനം നീല പാക്കറ്റുകളിലുള്ള പാലിന് വില വർധിപ്പിച്ചിട്ടില്ല.
English Summary: Kanam Rajendran on Milma Milk Price Hike