‘ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷം; കോൺഗ്രസ് തിരിച്ചുവരവെന്ന് പറയാനാവില്ല’

Mail This Article
കണ്ണൂർ∙ ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയതയോടുള്ള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എന്നാല്‍ ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നും ജയത്തിലേക്കാണു കുതിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയിലെ കണക്കുകള്‍ പ്രകാരം 131 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലമാണ് വിജയമെന്ന് അണികളെ അഭിവാദ്യം ചെയ്ത് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ജയിച്ചവരോട് എത്രയും വേഗം ബെംഗളുരുവിലെത്താന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ കക്ഷിയോഗം നാളെ ബെംഗളുരുവില്‍ ചേരും.
അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ജനങ്ങളുടെ ജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു കര്‍ണാടകയിലെ വിജയത്തില്‍ രാജ്യമെങ്ങുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. ഉജ്ജ്വലവിജയമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും പ്രതികരിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
English Summary: MV Govindan on congress victory in Karnataka