5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം; ഉടൻ നടപ്പാക്കുമെന്ന് സിദ്ധരാമയ്യ
Mail This Article
ബെംഗളൂരു ∙ കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകാൻ സിദ്ധരാമയ്യ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും അതിനു ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ ഞങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത് സർക്കാർ നടപ്പാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് നൽകിയ അഞ്ചിന വാഗ്ദാനങ്ങൾ
1. ഗൃഹ ജ്യോതി– എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം
2. ഗൃഹ ലക്ഷ്മി– എല്ലാ കുടുംബനാഥകൾക്കും മാസംതോറും 2000 രൂപ
3. അന്ന ഭാഗ്യ– ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി
4. യുവനിധി– ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ ( ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം)
5. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര
English Summary: New Karnataka Chief Minister promised to fulfil 'five guarantees' within hours.