ADVERTISEMENT

പാലക്കാട്∙ ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റും മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്‌കൂള്‍ മുന്‍ മാനേജരുമായ മൂത്താന്തറ ആരപ്പത്ത് കല്ലിങ്കല്‍ വീട്ടില്‍ ബി.ഗംഗാധരന്‍ (77) അന്തരിച്ചു. സംസ്‌കാരം നടത്തി. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും മൂത്താന്തറ കെഎസ്ബി സ്‌കൂള്‍ പ്രധാനാധ്യാപകനും കര്‍ണകയമ്മന്‍ ഹൈസ്‌കൂള്‍ മാനേജറുമായിരുന്ന പരേതനായ കെ.ബാലന്‍ മാസ്റ്ററുടെ മകനാണ്. 

റെയില്‍വേയില്‍ പഴ്‌സനല്‍ ബ്രാഞ്ചില്‍ ഹെഡ് ക്ലര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച ഗംഗാധരന്‍, മൂന്നു പതിറ്റാണ്ടിലധികം ബിഎംഎസിന്റെയും ഡിആര്‍കെഎസിന്റെയും ചുമതലകള്‍ വഹിച്ചിരുന്നു. റെയില്‍വേയില്‍ ബിഎംഎസ് യൂണിയന്‍ ആരംഭിക്കുന്നതിന് രാഃ വേണുഗോപാല്‍ ചുമതല ഏല്‍പ്പിച്ചത് ഗംഗാധരനെയായിരുന്നു. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ലെയ്സൻ ഓഫിസറായും പ്രവര്‍ത്തിച്ചു.

ദത്തോപന്ത് ഠേംഗ്ഡി, രാഃ വേണുഗോപാല്‍, എല്‍.കെ.അഡ്വാനി, മദല്‍ലാല്‍ ഖുറാന, ടി.എന്‍.ഭരതന്‍, കെ.ഭാസ്‌കര്‍ റാവുജി, ഭാസ്‌കര്‍ജി, ആര്‍.ഹരി, ഒ.രാജഗോപാല്‍, പി.പരമേശ്വരന്‍, കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള, പി.എസ്.ശ്രീധരന്‍പിള്ള, പി.പി.മുകുന്ദന്‍ എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ‘ഭഗവാന്‍ കാലുമാറുന്നു’ എന്ന കെപിസിസി നാടകത്തിനെതിരെ പ്രക്ഷോഭം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായിരുന്നു.

ഗംഗാധരന്‍ കര്‍ണകയമ്മന്‍ ഹൈസ്‌കൂള്‍ മാനേജറായിരിക്കെയാണ് 2017 ഓഗസ്റ്റ് 15ന് വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് സ്കൂളിൽ ദേശീയപതാക ഉയര്‍ത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ സ്ഥാപക പ്രസിഡന്റാണ്. പാലക്കാട് റോട്ടറി ക്ലബിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു.

മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്റെ അമ്മാവന്റെ മകനാണ്. ഭാര്യ: എ.സുഭദ്ര. മക്കള്‍: ദീപ, ദീപ്തി, പരേതയായ ദിവ്യ. മരുമക്കള്‍: ബാബു, രാജേഷ്. സഹോദരങ്ങള്‍: ബി.പ്രഭാകരന്‍, ബി.ദാമോദരന്‍, സുകുമാരി, സൗദാമിനി, ഇന്ദിര, ധനലക്ഷ്മി, സൂര്യകുമാരി.

English Summary:

B Gangadharan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com