ADVERTISEMENT

തിരുവനന്തപുരം∙ ജൂൺ 8, 9 തീയതികളിൽ റേഷൻ കടകൾ അടച്ചിട്ടു സമരം നടത്തുന്നതിനു മുന്നോടിയായി നടന്ന മന്ത്രിതല ചർച്ചയിൽ സമവായം ആയില്ല. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും ധനകാര്യ മന്ത്രി കെ.എൻ. ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിച്ചു.

റേഷൻ വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിയ്ക്ക് മുൻപാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ പത്താം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. എന്നാൽ ബാക്കി‌യുള്ള ദിവസങ്ങളി‌ൽ തീരുമാനമെടുക്കാൻ എന്താണു പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവ​ഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ‌ വ്യാപാരികൾ പ്രധാനമായും മുന്നോട്ടുവച്ചത്.

English Summary:

Temporary Closure of Ration Shops Announced for 8th and 9th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com