ADVERTISEMENT

കണ്ണൂർ∙ കാഫിര്‍ സ്ക്രീൻഷോട്ട് സിപിഎം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന കെ.കെ.ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.

‘‘യഥാര്‍ഥ ഇടതു ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച  ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചാരണവും അന്വേഷിക്കണം.’’ – കെ.കെ. ശൈലജ പറഞ്ഞു.

കാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകര പ്രവർത്തനമെന്ന വി.ഡി. സതീശന്റെ ആരോപണത്തിന്, അങ്ങനെയെങ്കിൽ കാന്തപുരത്തിന്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകര പ്രവർത്തനമാണെന്നായിരുന്നു ശൈലജയുടെ മറുപടി.

English Summary:

KK Shailaja Condemns Sharing of "Kafir" Screenshot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com