പോക്സോ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിച്ചു; കോൺസ്റ്റബിൾ അറസ്റ്റിൽ

Mail This Article
×
ബെംഗളൂരു ∙ പോക്സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു 17 വയസ്സുകാരി.
പ്രതിക്കു ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാൾ കൂടിക്കാഴ്ചയ്ക്കു ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
English Summary:
Bengaluru constable arrested for raping minor who had come to report sexual assault case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.