യുഎഇയിൽ മെർസ് കൊറോണ ബാധ
Mail This Article
അൽഐൻ∙ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെർസ് കോവ്) അൽഐനിൽ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച 28 വയസ്സുള്ള വിദേശ പൗരന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. സമ്പർക്കത്തിൽ വന്ന 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
ലോകത്ത് ആയിരത്തോളം പേരുടെ മരണത്തിനു കാരണമായ മെർസ് വൈറസ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇപ്പോൾ വൈറസ് ബാധിച്ചയാൾ മൃഗങ്ങളുമായി നേരിട്ടു സമ്പർക്കത്തിൽ വന്നിട്ടില്ലെന്നു കണ്ടെത്തി.
ഒട്ടകങ്ങളുമായി സമ്പർക്കത്തിൽ വന്നവർക്കാണ് യുഎഇയിൽ മുൻപ് മെർസ് ബാധ സ്ഥിരീകരിച്ചത്. ഒട്ടകം, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ് വൈറസ് വാഹകരെന്നാണ് പഠനങ്ങൾ പറയുന്നത്.
English Summary : MERS Corona outbreak in UAE