ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതും വിദൂരസ്ഥവും വെല്ലുവിളി നിറഞ്ഞതുമായ സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ 4 രാജ്യങ്ങൾ ഉൾപ്പെടുന്ന സന്ദർശനത്തിൽ ഡിസംബറിൽ 88 തികയുന്ന മാർപാപ്പ വീൽ ചെയറിൽ സഞ്ചരിക്കുക 32,814 കിലോമീറ്ററാണ്. ഇന്നു മുതൽ 13 വരെയാണ് സന്ദർശനം. മെഡിക്കൽ സംഘവും ഒപ്പമുണ്ടാകും. 2020ൽ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1989 ൽ ഈ നാലു രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 

നാളെ ഇന്തൊനീഷ്യയിലെത്തുന്ന മാർപാപ്പ ഗ്രാൻഡ് ഇമാം നസറുദീൻ ഉമറിനൊപ്പം മധ്യ ജക്കാർത്തയിലെ ഇസ്തിക്‌ലൽ മോസ്കും കത്തോലിക്കാ കത്തീഡ്രലും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ സഞ്ചരിക്കും. പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തുകയും ജക്കാർത്ത സ്റ്റേഡിയത്തിൽ പൊതുകുർബാന അർപ്പിക്കുകയും ചെയ്യും. 

പിന്നീട് ദക്ഷിണേഷ്യാ സർവമത സമ്മേളനത്തിലും പങ്കെടുക്കും. പാപുവ ന്യൂഗിനിയിൽ ഏറ്റവും ദരിദ്രമായ വനിമോ പട്ടണം മാർപാപ്പ സന്ദർശിക്കുന്നുണ്ട്. 2002ൽ സ്വതന്ത്ര രാജ്യമായ കിഴക്കൻ തൈമൂർ അധിനിവേശ കാലത്തിന്റെ ദുരിതങ്ങളിൽ നിന്ന് ഇന്നും മോചിതരല്ല. 

1989ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സന്ദർശിച്ചപ്പോൾ കുർബാന അർപ്പിച്ച ടാസി ടോളിയിലെ അതേ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയും കുർബാന അർപ്പിക്കും. 

English Summary:

Pope will leave today for 12-day visit to Asia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com