ഒണിയൻ ഗോതമ്പ് ദോശ, എത്ര കഴിച്ചാലും മതിയാവില്ല
Mail This Article
സാധാരണ ദോശ കഴിച്ചു മടുത്തോ..? എങ്കിൽ ഈ ദോശ ഒന്ന് ഉണ്ടാക്കി നോക്കൂ...ഓണിയൻ ഗോതമ്പ് ദോശ. എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്.
ചേരുവകൾ
- ഗോതമ്പ് പൊടി - 1 കപ്പ്
- തൈര്. - ½ കപ്പ്
- സവാള - 1/2 കപ്പ്
- പച്ചമുളക് - 3
- ജീരകം - ഒരു നുള്ള്
- മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
സാധാരണ ദോശ നിങ്ങൾ കഴിച്ചു മടുത്തോ.. എങ്കിൽ അതിനു പകരം ഓണിയൻ ഗോതമ്പ് ദോശ ഉണ്ടാക്കി നോക്കൂ...വളരെ എളുപ്പത്തിൽ ഇത് തയാറാക്കാം. അതിനു വേണ്ടി 1 കപ്പ് ഗോതമ്പ് പൊടി, ½ കപ്പ് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഒരു മണിക്കൂർ പുളുപ്പിക്കാൻ മൂടി വയ്ക്കുക.അതിലേക്ക് ½ കപ്പ് സവാള കൊത്തി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് മല്ലിയില അരിഞ്ഞതും അൽപ്പം ജീരകവും, ¼ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം,മുകളിൽ അൽപം എണ്ണ ഒഴിച്ച് മറിച്ചിട്ട് വേവിക്കണം..