ADVERTISEMENT

രുചിപ്രേമികളു‌‌ടെ ഇഷ്‌‌ടപ്പെ‌ട്ട വിഭവങ്ങളിലൊന്നാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡായ ഡ്രീം കേക്ക്. കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ  വീ‌ട്ടിലും ഇപ്പോൾ ഇൗ കേക്ക് തയാറാക്കാം. എന്നാൽ ഇപ്പോൾ കൈയ്യടി നേ‌ടിയിരിക്കുന്നത് മാങ്ങാ കൊണ്ടുള്ള ഡ്രീം കേക്കാണ്. മഞ്ഞ നിറം തന്നെ കാഴ്ചയിൽ ആരാധകരു‌െട മനസ്സ് കീഴടക്കും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

 

ചേരുവകൾ

മംഗോ  കേക്ക്

മൈദ/ഗോതമ്പു മാവ് -1 കപ്പ്‌

മാങ്ങാ പൽപ് -1/4 കപ്പ്‌ 

പഞ്ചസാര-1/2 കപ്പ്‌

ഓയിൽ -1/4 കപ്പ്‌

പാൽ  -2 ടേബിൾസ്പൂൺ 

ബേക്കിംഗ് പൌഡർ -1 ടീസ്പൂൺ

ബേക്കിംഗ് സോഡാ -1/2 ടീസ്പൂൺ

യെല്ലോ ഫുഡ്‌ കളർ -വേണമെങ്കിൽ 

ഉപ്പ് ഒരു നുള്ള്

 

 

മംഗോ  മൂസ്

വിപിങ്  ക്രീം -1 കപ്പ്‌

മംഗോ പൽപ്  -1/2 കപ്പ്‌

കണ്ടൻസ്ഡ് മിൽക്ക് -1/2 കപ്പ്‌ 

 

മംഗോ  ഗനാഷ്

മംഗോ പൽപ് -ഒരു മാങ്ങയിൽ നിന്നും 

വൈറ്റ് ചോക്ലേറ്റ് -1 കപ്പ്‌ 

പ്ലെയിൻ വൈറ്റ്  ചോക്ലേറ്റ് മെൾട് ചെയ്തത് -1 കപ്പ്‌

ഉണ്ടാക്കുന്ന രീതി

മംഗോ  കേക്ക്

തന്നിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്തിളക്കി കേക്ക് പാനിൽ ബാക്കിങ് പേപ്പറിട്ടു 180ക് യിൽ 35 മിനിറ്റ് ബൈക്ക് ചെയുക. ചൂടാറിയ ശേഷം മേൽ ഭാഗം സ്വല്പം മുറിച്ചു മാറ്റി പൊടിച്ചു വെക്കുക. ലയർ സെറ്റ് ചെയ്യാൻപോകുന്ന റ്റിനിൽ കേക്ക്  വയ്ക്കുക കണ്ടൻസ്ഡ് മിൽക്ക്  ചേർത്ത പാൽ ഒഴിക്കുക. ഇതിന്റെ മീതെ മംഗോ മൂസ്  (വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തു മംഗോ പൽപ് മറ്റും കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് അടിക്കുക  ) സ്പ്രെഡ് ചെയ്തു പത്തു മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.

 

ഈ സമയം മംഗോ  ഗനാഷ് തയാറാക്കുക. അതിനായി മംഗോ പൽപ് കുക്ക് ചെയ്തു വൈറ്റ് ചോക്ലേറ്റ് നൊപ്പം ചേർത്ത് ഇളക്കുക. തയാറായ മംഗോ ഗാനാഷ്  ലേയർന്നു മീതെ സ്പ്രെഡ് ചെയ്തു ഒന്നൂടെ പത്തു മിനുട്ട് ഫ്രിജിൽ വയ്ക്കുക. അതിനു ശേഷം മെൽറ്റ് ചെയ്ത ചോക്ലേറ്റ് സ്പ്രെഡ് ചെയുക.പൊടിച്ചു വെച്ച കേക്ക് പൊടി മീതെ ഇട്ടു കൊടുക്കുക. 30 മിനുട്ട് മിനിമം ഫ്രിഡ്ജിൽ വെച്ച് കഴിക്കുക. വീട്ടിൽ തന്നെ അടിപൊളി മംഗോ ഡ്രീം കേക്ക് തയാർ.

English Summary: Mango Dream Cake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com