ഇരുപത്തിയൊൻപതാം വയസ്സിൽ ആലിസ് പുസ്തകമെഴുതി സമ്പാദിച്ചത് 99 കോടി രൂപ! ഇംഗ്ലിഷ് ഫിക്‌ഷൻ എഴുത്തിലെ പുതിയ താരോദയമാണ് ബ്രിട്ടിഷ് എഴുത്തുകാരിയും രേഖാചിത്രകാരിയും തിരക്കഥാകൃത്തുമായ ആലിസ് ഓസ്മൻ. അഞ്ചു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ‘ഹാർട്സ്റ്റോപ്പർ’ ഗ്രാഫിക് നോവലാണ് ആലിസിനെ പുതുതലമുറ എഴുത്തിലെ ‘വലിയസംഭവം’ ആക്കി മാറ്റിയിരിക്കുന്നത്. കൗമാരക്കാരുടെയിടയിലെ എൽജിബിടിക്യുപ്ലസ് ബന്ധങ്ങളുടെ കഥ പറയുന്ന ഹാർട്സ്റ്റോപ്പർ ലോകമാകെ 37 ഭാഷകളിലായി ഇതുവരെ വിറ്റഴിഞ്ഞത് 80 ലക്ഷം കോപ്പികൾ! ബ്രിട്ടനിൽ മാത്രം 11 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു കഴിഞ്ഞു. തുടർച്ചയായി വിവിധ ബെസ്റ്റ്സെല്ലർ പട്ടികകളിലുൾപ്പെട്ട ഹാർട്സ്റ്റോപ്പർ ന്യൂയോർക് ടൈംസ്, സൺഡേ ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികകളിൽ ഒന്നാമതുമെത്തി. കഴിഞ്ഞ ഡിസംബർ 7നു പ്രസിദ്ധീകരിച്ച അഞ്ചാം ഭാഗം മൂന്നു ദിവസത്തിനുള്ളിൽ ബ്രിട്ടനിൽ മാത്രം 60,000 കോപ്പിയാണ് വിറ്റുപോയത്. നോവൽ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സീരീസിന് തിരക്കഥ രചിച്ചതും ആലിസ് തന്നെ. എട്ട് എപ്പിസോഡുകൾ വീതമുള്ള രണ്ടു സീസൺ പുറത്തുവന്ന സീരീസിന്റെ മൂന്നാമതു സീസൺ നിർമാണഘട്ടത്തിലാണ്. 2022ൽ നെറ്റ് ഫ്ലിക്സ് ഇംഗ്ലിഷ് സീരീസുകളിൽ ഏറ്റവുമധികം പ്രേഷകർ കണ്ട ടോപ് ടെൻ പട്ടികയിൽ ഉൾപ്പെട്ട ഹാർട്സ്റ്റോപ്പർ 5 എമ്മി അവാർഡുകളും നേടിയിരുന്നു.

loading
English Summary:

Life Story of Alice Oceman, the Author of Graphic Novel Series 'HeartStopper'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com