വെള്ളം കിട്ടാനില്ലെന്ന് മന്ത്രി, പിന്നാലെ വെള്ളപ്പൊക്കം; ‘മോദിയുടെ തുരങ്കം’ പോലും പാളി! എങ്ങനെയകറ്റും ഡൽഹിയുടെ ദാഹം?
Mail This Article
മഴക്കാലത്ത് യമുനയൊഴുകിയ വഴികളേ എന്ന് മിഴി നിറഞ്ഞു പാടുന്നതാണ് ഡൽഹിയുടെ ദുഖരാഗം. വേനലിൽ അത് കുടിനീര് തേടുന്ന നിലവിളിയായി മാറും. ഒറ്റ മഴ കൊണ്ട് മൂക്കറ്റം മുങ്ങും ഡൽഹി. എന്നാൽ, വേനലായാലോ ഒരു തുള്ളി കുടിക്കാനില്ലാതെ നട്ടം തിരിയും. വെള്ളം കൂടിയാലും കുറഞ്ഞാലും ഇതുപോലെ കഷ്ടത്തിലാകുന്ന ഒരു സംസ്ഥാനം വേറെയില്ല. അയൽ സംസ്ഥാനങ്ങളും കനിവും കരുണയുമാണ് ഡൽഹിയിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയും. അതാകട്ടെ പലപ്പോഴും രാഷ്ട്രീയ പോരുകളിലൂടെ വലിയ ജലയുദ്ധമായി മാറുകയും ചെയ്യുന്നു. മഴക്കാലത്ത് ‘യമുനയൊഴുകിയ വഴികളേ...’ എന്ന് മിഴി നിറഞ്ഞു പാടുന്നതാണ് ഡൽഹിയുടെ ദുഃഖരാഗം. വേനലിൽ അത് കുടിനീരു തേടുന്ന നിലവിളിയായി മാറും. ഒറ്റ മഴ കൊണ്ട് മൂക്കറ്റം മുങ്ങും ഡൽഹി. എന്നാൽ, വേനലായാലോ ഒരു തുള്ളി കുടിക്കാനില്ലാതെ നട്ടം തിരിയും. വെള്ളം കൂടിയാലും കുറഞ്ഞാലും ഇതുപോലെ കഷ്ടത്തിലാകുന്ന ഒരു സംസ്ഥാനം വേറെയുണ്ടാവില്ല. അയൽ സംസ്ഥാനങ്ങളുടെ കനിവും കരുണയുമാണ് ഡൽഹിയിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയവും. അതാകട്ടെ പലപ്പോഴും രാഷ്ട്രീയ പോരുകളിലൂടെ വലിയ ജലയുദ്ധമായി മാറുകയും ചെയ്യുന്നു. മാസങ്ങളായി ജലവിതരണത്തിൽ നേരിയ തോതിൽ തടസ്സമുണ്ടായിരുന്നത് ഡൽഹിയിലെ വേനൽ കടുത്തതോടെ രൂക്ഷമായിരുന്നു. സ്വന്തമായി ജലസ്രോതസ്സുകളില്ലാത്ത ഡൽഹി കുടിവെള്ളത്തിനായി അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഡൽഹിയിലെ ശുദ്ധജല വിതരണത്തിന്റെ 90 ശതമാനവും യമുന, ഗംഗ നദികളിൽ നിന്നുള്ള വെള്ളമാണ്. ബാക്കി 10 ശതമാനം വലിയ കുഴൽക്കിണറുകളിൽ നിന്നുള്ള ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് വെള്ളത്തിനു വേണ്ടി മന്ത്രിക്ക് സത്യഗ്രഹം കിടക്കേണ്ടി വന്നത്?