ബൈഡൻ പോയി, കോടികളും കൂടെപ്പോകുമോ? കമല ഇനിയെങ്ങനെ നേടിയെടുക്കും ‘4000’ പിന്തുണ? യുഎസിൽ ഇനിയെന്ത്?
Mail This Article
മറ്റു രാജ്യങ്ങളിലേക്കാൾ സങ്കീർണമായ തിരഞ്ഞെടുപ്പു പ്രക്രിയയാണ് അമേരിക്കയിലേത്. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചതോടെ അത് കൂടുതൽ സങ്കീർണതയിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവർ സ്വന്തം പാർട്ടി അംഗങ്ങൾക്കിടയിൽത്തന്നെ പ്രചാരണം നടത്തി പിന്തുണ നേടിയെടുക്കുന്ന രീതിയാണ് അമേരിക്കയിൽ. പ്രൈമറി, കോക്കസ് എന്നീ രണ്ടു രീതികൾ വഴിയാണ് പാർട്ടികൾ പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. പാർട്ടി പ്രതിനിധികളുടെ വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്തുന്നതാണു ‘പ്രൈമറി’. പ്രതിനിധികളുടെ ചെറുസംഘങ്ങൾ ചേർന്നു സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതാണു ‘കോക്കസ്’. പ്രൈമറിയാണു കൂടുതൽ സ്ഥലത്തും പിന്തുടരുന്ന രീതി. ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം യുഎസ് സ്റ്റേറ്റുകളിൽ കൊണ്ടുപിടിച്ച പ്രചാരണത്തിലായിരുന്നു ബൈഡൻ. എല്ലാ സ്റ്റേറ്റ് പ്രൈമറിയും കോക്കസും വിജയിച്ചാണ് അദ്ദേഹം ഇത്തവണ മുന്നേറിയതും. അമേരിക്കൻ സമോവയിൽ മാത്രമായിരുന്നു തിരിച്ചടി. 3896 പേരെങ്കിലും തന്നെ, ഡമോക്രാറ്റിക് നാഷനൽ കൺവൻഷനിൽ പിന്തുണയ്ക്കുമെന്ന് ഉറപ്പാക്കാനും ഈ വിജയങ്ങളിലൂടെ ബൈഡന് സാധിച്ചു. ഓഗസ്റ്റ് 19 മുതൽ 22 വരെ ഷിക്കാഗോയിൽ നടക്കാനിരുന്ന കൺവൻഷനിലായിരുന്നു ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതിനിടെയായിരുന്നു ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനു മുന്നില്‍ ബൈഡന് മുട്ടുമടക്കേണ്ടി വന്നത്. ബൈഡന്റെ പ്രായാധിക്യം, ആരോഗ്യം തുടങ്ങിയവയെല്ലാം അതോടെ വൻ ചർച്ചയായി. ഡോണൾഡ് ട്രംപിനു നേരെയുള്ള വധശ്രമവും കോവിഡ് ബാധയും കൂടിയായതോടെ എല്ലാ വഴികളും ബൈഡനു മുന്നിൽ ഏറക്കുറെ അടയുകയായിരുന്നു. ഇതുവരെയുള്ള സാഹചര്യങ്ങൾ അനുസരിച്ച്, ബൈഡനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുക എന്ന ഔദ്യോഗിക നീക്കം മാത്രമേ ഓഗസ്റ്റിൽ നടക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ