വിശ്വാസവോട്ട് നേടണം
Mail This Article
തന്നെ ‘നാഷനൽ ഐക്കൺ’ ആയി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചപ്പോൾ സച്ചിൻ തെൻഡുൽക്കർ പറഞ്ഞത്, ക്രിക്കറ്റ്കളി കാണുമ്പോൾ ‘ഇന്ത്യ, ഇന്ത്യ’ എന്ന് ആർത്തുവിളിക്കുന്ന അതേ തോതിലുള്ള ഹൃദയത്തുടിപ്പോടെ നമ്മുടെ പവിത്രജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. വോട്ടു ചെയ്യാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതിന് സച്ചിനു സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ കരുതുന്നത്. മുഖ്യമായും അടുത്തവർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചാണ് സച്ചിനെ ‘ദേശീയ ഐക്കൺ’ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. 2019ൽ 67% ആയിരുന്നു രാജ്യത്തെ പോളിങ്. 1988–89 രഞ്ജി ക്രിക്കറ്റ് സീസണിൽ, വോട്ടവകാശമില്ലാത്ത പ്രായത്തിൽ, സച്ചിന്റെ ബാറ്റിങ് ശരാശരിയും ഏതാണ്ട് അത്രതന്നെ!