കിവീസ് ഇതിഹാസം ജോൺ റീഡ് അന്തരിച്ചു
Mail This Article
×
ഓക്‌ലൻഡ് ∙ ന്യൂസീലൻഡിന്റെ ഏറ്റവും മുതിർന്ന ടെസ്റ്റ് ക്രിക്കറ്റ് താരം ജോൺ റീഡ് (92) അന്തരിച്ചു. 1950–60 കാലഘട്ടത്തിൽ കിവീസ് ടെസ്റ്റ് ടീം നായകനായും ഓൾറൗണ്ടറായും കളിച്ച റീഡ് പിൽക്കാലത്തു മാനേജർ, സിലക്‌ടർ, ഐസിസി മാച്ച് റഫറി എന്നീ റോളുകളിലും തിളങ്ങി. 34 ടെസ്റ്റുകളിൽ കിവീസിനെ നയിച്ചു. ടീമിന്റെ ആദ്യ 3 ടെസ്റ്റ് വിജയങ്ങളിലും ക്യാപ്റ്റനായിരുന്നു. 1949ൽ 21–ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച റീഡ് 58 മത്സരങ്ങളിൽനിന്ന് 3428 റൺസും 85 വിക്കറ്റുകളും നേടി.
English Summary: John Reid dies at 92
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.