ADVERTISEMENT

കോട്ടയം ∙ നടനും സംവിധായകനുമായ പ്രിയ സുഹൃത്ത് ബേസിൽ ജോസഫിന്റെ കുഞ്ഞു മകൾക്ക് കൈനിറയെ സമ്മാനങ്ങളുമായി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ഇരുവരും ഒട്ടേറെ സമ്മാനങ്ങളുമായി കുഞ്ഞിനെ കാണാനെത്തിയ വിവരം ബേസിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സഞ്ജു, ചാരുലത എന്നിവർക്കൊപ്പം എലിസബത്തിനും മകൾ ഹോപ്പിനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം പകർത്തിയ സെൽഫി സഹിതമാണ് ഇവരുടെ സന്ദർശന വാർത്ത ബേസിൽ പങ്കുവച്ചത്.

‘‘ലോഡു കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി’ – ഇരുവരെയും ടാഗ് ചെയ്ത് ബേസിൽ കുറിച്ചു. കുഞ്ഞിന്റെ പിറവിയിൽ സന്തോഷമറിയിച്ച് ‘സഞ്‌ച’ എന്ന പേരിൽ ഇരുവരും മുൻപ് അയച്ച കാർഡും സെൽഫിക്കൊപ്പം ബേസിൽ പങ്കുവച്ചിട്ടുണ്ട്.

മകൾ പിറന്ന കാര്യം കഴിഞ്ഞ ദിവസമാണ് ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരെയും അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഇത്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.

English Summary: Sanju Samson And Charulatha Visits Basil Joseph's Daughter

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com