‘പ്രത്യേകതരം’ സിഗ്നലുകളുമായി ശ്രദ്ധേയനായി, ബില്ലി ബൗഡൻ ഇപ്പോഴും ക്രിക്കറ്റിലുണ്ട്
Mail This Article
വീടിന്റെ പരിസരം വൃത്തിയാക്കിയതിനു ശേഷം നിൽക്കുന്ന ഈ വ്യക്തിയെ മനസ്സിലാവാൻ ഇദ്ദേഹത്തിന്റെ കൈകളിലേക്കു മാത്രം നോക്കിയാൽ മതി. വിചിത്രമായ ഔട്ട്, ബൗണ്ടറി സിഗ്നലുകളുമായി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകർഷിച്ച ന്യൂസീലൻഡ് അംപയർ ബില്ലി ബൗഡൻ ആണിത്. വാതരോഗം മൂലം വിരലുകൾ പൂർണമായി നിവർത്താൻ പറ്റാതെ വന്നതിനുശേഷമാണ് താൻ ഈ ശൈലി സ്വീകരിച്ചതെന്ന് ബൗഡൻ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ഇത് തന്റെ ട്രേഡ് മാർക്ക് ആയി രൂപപ്പെടുത്തിയ ബൗഡൻ സമൂഹമാധ്യമങ്ങളിലും സമാനമായ ഒട്ടേറെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കുന്നില്ലെങ്കിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഇപ്പോഴും സജീവമാണ് അറുപതുകാരനായ ബൗഡൻ.