ജൂഡ് ബെലിങ്ങാം ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം: റയലിന് വിജയം (4–0)
Mail This Article
മഡ്രിഡ് ∙ 10 മത്സരങ്ങൾ; 10 ഗോളുകൾ– ഇംഗ്ലിഷ് യുവതാരം ജൂഡ് ബെലിങ്ങാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടത്തിന് ഒപ്പമെത്തിയ മത്സരത്തിൽ ഒസാസൂനയ്ക്കെതിരെ റയൽ മഡ്രിഡിന് ജയം (4–0). ബെലിങ്ങാം ഇരട്ടഗോൾ (9–ാം മിനിറ്റ്, 54) നേടി.
റയലിനു വേണ്ടിയുള്ള 10 മത്സരങ്ങളിൽ ഇരുപതുകാരൻ ബെലിങ്ങാമിന് 10 ഗോളുകളായി. വിനീസ്യൂസ് ജൂനിയർ (65), ഹൊസേലു (70) എന്നിവരും ലക്ഷ്യം കണ്ടു. 2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയലിലെത്തിയ ശേഷമുള്ള 10 കളികളിൽ ക്രിസ്റ്റ്യാനോയും 10 ഗോൾ നേടിയിരുന്നു. 9 കളികളിൽ 24 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 22 പോയിന്റുമായി ജിരോണയാണ് രണ്ടാമത്. ജിരോണ കഡിസിനെ 1–0നു തോൽപിച്ചു.