ഏഷ്യൻ കപ്പ്: ഓസ്ട്രേലിയ ക്വാർട്ടറിൽ, പ്രീക്വാർട്ടറിൽ ഇന്തൊനീഷ്യയെ 4–0നു തോൽപിച്ചു
Mail This Article
×
അൽ റയാൻ (ഖത്തർ) ∙ ഇന്തൊനീഷ്യയെ 4–0നു തകർത്ത് ഓസ്ട്രേലിയ ഏഷ്യൻ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. 12–ാം മിനിറ്റിൽ ഇന്തൊനീഷ്യൻ ഡിഫൻഡർ എൽകാൻ ബഗോട്ടിന്റെ സെൽഫ് ഗോളിലാണ് ഓസ്ട്രേലിയ മുന്നിലെത്തിയത്. ഹാഫ്ടൈമിനു തൊട്ടു മുൻപ് മാർട്ടിൻ ബോയ്‌ലിന്റെ ഗോളിൽ ഓസ്ട്രേലിയ ലീഡുയർത്തി. തിരിച്ചടിക്കാൻ ആവേശത്തോടെ പൊരുതിയ ഇന്തൊനീഷ്യയെ തളർത്തി ഓസ്ട്രേലിയ കളിയുടെ അവസാനം 2 ഗോളുകൾ കൂടി നേടി. 89–ാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‌വിനും ഇൻജറി ടൈമിൽ ഹാരി സൗട്ടറുമാണ് ലക്ഷ്യം കണ്ടത്.
English Summary:
Australia in the Asian Cup football quarter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.