ഇടവേള 60 വർഷം! ഇന്ത്യൻ ഡേവിസ് കപ്പ് ടീം പാക്കിസ്ഥാനിൽ
Mail This Article
×
ഇസ്‌ലാമാബാദ് ∙ 60 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടെന്നിസ് ടീം ഡേവിസ് കപ്പ് മത്സരങ്ങൾക്കായി പാക്കിസ്ഥാനിലെത്തി. ഇസ്‌ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ടീമിന് സ്വീകരണം നൽകി. ഇതിനു മുൻപ് 1964ലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ മത്സരം കളിച്ചത്.
അന്ന് 4–0ന് ഇന്ത്യയ്ക്കായിരുന്നു ജയം. നോൺ പ്ലെയിങ് ക്യാപ്റ്റൻ സീഷൻ അലി, രാംകുമാർ രാമനാഥൻ, യൂകി ഭാംബ്രി, എൻ.ശ്രീരാം ബാലാജി, നിക്കി പൂനാച്ച, സാകേത് മൈനേനി എന്നിവരും സപ്പോർട്ടിങ് സ്റ്റാഫുമാണ് സംഘത്തിലുള്ളത്. റെഗുലർ ക്യാപ്റ്റൻ രോഹിത് രാജ്പാൽ വ്യക്തിപരമായ കാരണങ്ങളാൽ ടീമിനൊപ്പമില്ല.
English Summary:
Indian Davis Cup team in Pakistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.