മദേഴ്സ് ഡേ: അമ്മമാർക്ക് നൽകാൻ ചില ടെക് സമ്മാനങ്ങൾ
Mail This Article
ലോകം അതിവേഗമാണ് മുന്നേറുന്നത്. അതിവേഗ നെറ്റ്‌വർക്കുകളും സ്മാർട് ഉപകരണങ്ങളും ലഭ്യമാകാൻ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള അമ്മമാരും സാങ്കേതിക പരിജ്ഞാനമുള്ളവരായി മാറിയിരിക്കുന്നു. ഇതിനാൽ ഈ മാതൃദിനത്തിൽ അവർക്ക് ദിവസവും ഉപയോഗിക്കാവുന്ന ഒരു സമ്മാനമാണ് നൽകേണ്ടത്. മിതമായ വിലയ്ക്ക് അമ്മമാർക്ക് ഉപകാരപ്പെടുന്ന, ഉപയോഗിക്കാൻ സൗകര്യപ്രദമായ ഗാഡ്ജറ്റുകളാണ് നൽകാൻ തിരഞ്ഞെടുക്കേണ്ടത്. കുറഞ്ഞ വിലയ്ക്ക് മൂല്യം ഒട്ടും കുറയാത്ത ചില ഗാഡ്ജറ്റ് ഗിഫ്റ്റുകൾ പരിശോധിക്കാം.
∙ സ്മാർട് ഫോൺ
രാജ്യത്തെ മുൻനിര ഇകൊമേഴ്സ് കമ്പനികളുടെ സമ്മർ സെയിൽ അവസാനിച്ചെങ്കിലും മിതമായ വിലയ്ക്ക് മികച്ച ഓഫറുകൾ ലഭിക്കുന്ന നിരവധി സ്മാർട് ഫോണുകൾ ഗിഫ്റ്റായി നല്‍കാൻ സാധിക്കും. ഷഓമി, ഒപ്പോ, വിവോ, വൺപ്ലസ്, സാംസങ്, ലാവ, മൈക്രോമാക്സ്, ടെക്നോ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ മികച്ച ഹാൻഡ്സെറ്റുകൾ ലഭ്യമാണ്. അമ്മമാർക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ സ്മാർട് ഫോണുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഫ്ലിപ്കാർട്ടിലും ആമസോണിലും മദേഴ്സ് ഡേ സ്പെഷൽ സെയിലും തുടങ്ങിയിട്ടുണ്ട്. വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ഇളവുകളും ലഭ്യമാണ്.
∙ സ്മാർട് വാച്ച്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാര്‍ട് വാച്ച്. കഴിഞ്ഞ ഒരു വര്‍ഷമായി ആമസോണിലും ഫ്ലിപ്കാർട്ടിലും ഏറ്റവും കൂടുതല്‍ ഗിഫ്റ്റായി വിറ്റുപോയ വിഭാഗവും സ്മാർട് വാച്ച് തന്നെ. അമ്മമാർക്ക് ഗിഫ്റ്റായി നൽകാനായി ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്ന് സ്മാർട് വാച്ചുകൾ തന്നെയാണ്. ഫയർബോൾട്ട്. നോയിസ്, പിട്രോൺ, ആപ്പിൾ, ഫാസ്ട്രാക്ക് തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ മിതമായ നിരക്കിൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്ന സ്മാർട് വാച്ചുകള്‍ ലഭ്യമാണ്. ഫിറ്റ്നസും ടെക്നോളജിയും ഇഷ്ടപ്പെടുന്ന അമ്മമാർക്ക് മികച്ചൊരു സമ്മാനം തന്നെയാണ് സ്മാർട് വാച്ച്. എല്ലാ വില വിഭാഗത്തിലും ഡസൻ കണക്കിന് സ്മാർട്ട് വാച്ചുകൾ ഉണ്ട്. മിക്ക വാച്ചുകളിലും ഒന്നിലധികം സെൻസറുകളും ട്രാക്കറുകളും ഉണ്ട്. വ്യായാമത്തിനു ഓർമപ്പെടുത്താൻ പോലും വാച്ച് സഹായിക്കും. സമയത്തിന് വെള്ളം കുടിക്കാനും ബിപി പരിശോധിക്കാനും സഹായിക്കും
∙ ടിഡബ്ലുഎസ് ഇയർബഡ്സ്
സംഗീതം കേൾക്കാൻ ഇഷ്ടപ്പെടുന്ന അമ്മമാർക്ക് വയർലെസ് ഇയർബഡസ് ഒരു മികച്ച സമ്മാനമാണ്. വയറുകളുടെ ബുദ്ധിമുട്ടില്ലാതെ മികച്ച ശ്രവണാനുഭവം നൽകുന്ന ടിഡബ്ലുഎസ് ഇയർബഡ്സ് ഉപയോഗിക്കാനും സൗകര്യമാണ്. താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങാവുന്ന ടിഡബ്ലുഎസ് ഇയർബഡ്സ് ലഭ്യമാണ്. സാംസങ്, സോണി, ഫിലിപ്‌സ്, എൽജി എന്നിവ കൂടാതെ നിരവധി ബ്രാൻഡുകൾ ടിഡബ്ലുഎസ് ഇയർബഡ്സ് വിൽക്കുന്നുണ്ട്. ഒന്നിലധികം വില വിഭാഗങ്ങളിൽ നിരവധി ടിഡബ്ലുഎസ് ഇയർബഡ്സ് ലഭ്യമാണ്. ഗുണമേന്മയുള്ള ശബ്‌ദവും ടൺ കണക്കിന് ഫീച്ചറുകളും മിതമായ നിരക്കിലും വാങ്ങാവുന്ന ഒട്ടനവധി ടിഡബ്ലുഎസ് ഇയര്‍ബഡ്സ് ആമസോണിലും ഫ്ലിപ്കാർട്ടിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
∙ ഇ–റീഡർ
വായന ഇഷ്ടപ്പെടുന്ന അമ്മമാർക്ക് നൽകാൻ ഏറ്റവും മികച്ച ഗിഫ്റ്റുകളിലൊന്നാണ് ആമസോണിന്റെ കിൻഡിൽ. പുസ്തകങ്ങൾ വായിക്കാൻ ഏറ്റവും മികച്ച ഒന്നാണ് കിൻഡിൽ. അതേസമയം, ആപ്പിള്‍, സാംസങ്, ഷഓമി തുടങ്ങി ബ്രാന്‍ഡുകളുടെ നോട്ട്ബുക്കുകളും പാഡുകളും വായനയ്ക്ക് ഉപയോഗിക്കാം. ഓൺലൈൻ വായനയ്ക്ക് സൗകര്യപ്രദമായ രീതിയില്‍ ഈ ഉപകരണങ്ങളിലെ ഫീച്ചറുകളും ഉപയോഗപ്പെടുത്താൻ സാധിക്കും. ചെറിയ അക്ഷരങ്ങള്‍ വലുതാക്കിയും സ്ക്രീൻ ലൈറ്റ് ക്രമീകരിച്ചും വായിക്കാൻ സാധിക്കും.
∙ ഓൺലൈൻ ഗിഫ്റ്റ് കൂപ്പണുകള്‍
അമ്മമാർക്ക് ഇഷ്ടപ്പെട്ട ഉപകരണങ്ങൾ വാങ്ങാനായി ഗിഫ്റ്റ് വൗച്ചറുകളും നൽകാം. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി മുൻനിര ഇ കൊമേഴ്സ് കമ്പനികളും മറ്റു ചില കമ്പനികളും ഓൺലൈനായി ഗിഫ്റ്റ് വൗച്ചറുകൾ നല്‍കുന്നുണ്ട്. എത്ര രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നൽകാം. ഈ വൗച്ചറുകൾ ഉപയോഗിച്ച് അമ്മമാർക്ക് ഇഷ്ടപ്പെട്ട, ഉപകാരപ്പെടുന്ന ഉൽപന്നങ്ങൾ വാങ്ങാനും സാധിക്കും.
∙ സ്മാർട് സ്പീക്കർ
ആമസോൺ എക്കോ ഡോട്ട് പോലെയുള്ള സ്മാർട് സ്പീക്കർ പൊതുവെ ടെക്കി അമ്മമാർക്ക് നല്ലൊരു സമ്മാനമാണ്, പ്രത്യേകിച്ചും അവർ സംഗീതം കേൾക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ. സ്‌മാർട് സ്‌പീക്കറുകളുടെ മികച്ചൊരു ഫീച്ചറാണ് വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് സംഗീതം പ്ലേ ചെയ്യാമെന്നത്. വീട്ടിലെ വൈഫൈയിലേക്ക് സ്പീക്കർ കണക്‌റ്റ് ചെയ്‌താൽ മതി സംഗീതത്തിന് പുറമെ വാർത്തയും കാലാവസ്ഥയും എല്ലാം അറിയാൻ സാധിക്കും. ആമസോണിന് പുറമെ ആപ്പിളും ഗൂഗിളും ഷഓമിയും സ്മാർട് സ്പീക്കറുകൾ പുറത്തിറക്കുന്നുണ്ട്.
English Summary: Mother's Day 2023 Gift: Best Tech Gadgets to Gift Your Mom