ഭരണഘടനാവിരുദ്ധവും വിവരാവകാശ ലംഘനവുമെന്ന് സുപ്രീം കോടതി; ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കി
Mail This Article
×
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കുന്നതിനുള്ള തിരഞ്ഞെടുപ്പു കടപ്പത്ര (ഇലക്ടറൽ ബോണ്ട്) പദ്ധതി സുപ്രീം കോടതി റദ്ദാക്കി. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, പൗരർക്കുള്ള വിവരാവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി. കള്ളപ്പണം വെളുപ്പിക്കുന്നതു തടയാൻ നേരിട്ടുള്ള പണക്കൈമാറ്റത്തിനു പകരം ബാങ്ക് ലഭ്യമാക്കുന്ന കടപ്പത്രം വഴി സംഭാവനാ രീതി 2017 ലാണു കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.
English Summary:
Electoral Bond Scheme Supreme Court current affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.