ഗസലൊഴിഞ്ഞു, പങ്കജ് ഉധാസ് മടങ്ങി
Mail This Article
×
വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. 1980ലാണു പങ്കജ് ഉധാസ് ആദ്യ ഗസൽ ആൽബമായ ‘ആഹത്’ പുറത്തിറക്കിയത്. 4 ദശാബ്ദക്കാലം അറുപതിലേറെ ആൽബങ്ങൾ ചെയ്തു. 1986 ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലെ ‘ചിഠി ആയി ഹേ’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണു ബോളിവുഡിൽ ശ്രദ്ധപിടിച്ചുപറ്റിയത്. ചാന്ദീ ജെയ്സ രംഗ് ഹേ തേരാ, നാ കാജ്‌രെ കി ധാർ, ആജ് ജിൻകെ കരീബ് ഹോത്തേ ഹേ, തോടി തോടി പിയാ കരോ, തൂ പാസ് ഹൈ, സച് ബോൽതാഹും മേം... തുടങ്ങിയവ ഹിറ്റ് ഗാനങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.