രാജാക്കന്മാരുടെ സമ്മേളനവും ഓണാഘോഷവും നടന്ന ക്ഷേത്രം; അനിഴം ദിന ചോദ്യത്തിന് ഉത്തരം കണ്ടെത്താം.…
Mail This Article
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ അഞ്ചാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്കു സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്.
അനിഴം ദിന ചോദ്യം:
കുലശേഖര ചക്രവര്‍ത്തിയായ ചേരമാന്‍ പെരുമാള്‍ തന്റെ സാമന്ത രാജാക്കന്മാരുടെ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നത് ഈ ക്ഷേത്രത്തിൽവച്ചായിരുന്നു. ചേരമാന്‍ പെരുമാളായ ഭാസ്കര രവിവർമ ഈ ക്ഷേത്രത്തിൽവച്ചാണ് ഓണാഘോഷത്തിനു തുടക്കം കുറിച്ചതും. വാമനാവതാരം പൂണ്ട മഹാവിഷ്ണുവിന്റെ കാൽ പതിച്ച സ്ഥലമായതിനാലാണ് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന് ഈ പേരുവന്നത്.
ഏതാണ് ഈ ക്ഷേത്രം?
ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു സമ്മാനം ലഭിക്കും. വിശാഖ ദിന ചോദ്യത്തിന്റെ ഉത്തരവും വിജയിയുടെ പേരും തൊഴിൽവീഥി വാട്സാപ് ചാനലിൽ ഇപ്പോൾ ലഭ്യമാണ്. വാട്സാപ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക:
http://whatsapp.com/channel/0029Vagapv69RZANx6yFbt2Y