Activate your premium subscription today
കര്‍ണാടകയില്‍നിന്ന് അതിര്‍ത്തികടന്ന് കഴുതപ്പുലികളും കുറുനരികളും മരപ്പട്ടികളും തിരുവനന്തപുരത്ത്. ശിവമോഗ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് അനിമല്‍ എക്സ്ചേഞ്ച് പ്രോഗ്രാം വഴി തിരുവനന്തപുരം മൃഗശാലയിലേക്ക് മൃഗങ്ങളെ എത്തിച്ചത്
വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് വയനാട്ടിൽ തുടർക്കഥയാണ്. ഇവിടെ ഓരോ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചകളിലൊന്ന് വന്യജീവി ആക്രമണവും അതിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ്. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കൽപറ്റ ആനപ്പാറയിൽ നാലു കടുവകൾ ജനവാസ കേന്ദ്രത്തിലെത്തിയതോടെ ചർച്ചകൾക്ക് ആക്കം കൂടി.
കേരള വനം വന്യജീവി വകുപ്പ് എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാളിൽ ‘ത്രസം 2024’ എന്ന പേരിൽ 13ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ചിത്ര പ്രദർശനം എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട ∙ ലോകത്തെ മൂന്നിലൊന്നു വൃക്ഷസമ്പത്തും നിലനിൽപുഭീഷണി നേരിടുന്നതായി രാജ്യാന്തര പരിസ്ഥിതിപാലന സംഘടനയായ ഐയുസിഎന്നിന്റെ മുന്നറിയിപ്പ്. ഗവേഷകർ ഇതിനകം തിരിച്ചറിഞ്ഞു രേഖപ്പെടുത്തിയ 1,66,061 വൃക്ഷങ്ങളിൽ 46,337 എണ്ണവും സംരക്ഷിച്ചില്ലെങ്കിൽ കുറ്റിയറ്റുപോകുന്ന സ്ഥിതിയിലാണെന്നു സംഘടന പുറത്തിറക്കിയ ആദ്യ ആഗോള വൃക്ഷ കണക്കെടുപ്പിൽ പറയുന്നു.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജില്ലയിലെ മലയോര മേഖല. വന്യമൃഗങ്ങൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വനത്തോടു ചേർന്നു നിൽക്കുന്ന മേഖലകളിൽ നിന്നു നേരത്തെ റിപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ജനത്തിരക്കുള്ള അങ്ങാടികളും കാടിന്റെ അതിർത്തിയിൽ നിന്നു കിലോമീറ്ററുകൾ മാറിയും
മൂന്നാർ നിവാസികൾ ചോദിക്കുന്നു: ഞങ്ങൾക്ക്കന്നുകാലികളെവളർത്തേണ്ടേ? മൂന്നാർ∙ തോട്ടംമേഖലയിൽ കടുവകൾ കന്നുകാലികളെ കടിച്ചുകൊല്ലുന്നതു പതിവാകുന്നു. കടുവകളുടെ ആക്രമണം രൂക്ഷമായിട്ടും വനപാലകരും ജനപ്രതിനിധികളും ഇവയെ നിയന്ത്രിക്കാൻ ഒരു നടപടികളും സ്വീകരിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. കടുവകളുടെ
വയനാടൻ ചുരം കയറി വരുന്നവരെ സ്വാഗതം ചെയ്യുന്ന ലക്കിടിയിലെ ആ വലിയ കമാനത്തിലൂടെ ഇപ്പോൾ സഞ്ചാരികൾ അധികമെത്തുന്നില്ല. കൽപറ്റയ്ക്കടുത്തുള്ള ഒരു റിസോർട്ടിൽ മാത്രം കഴിഞ്ഞമാസം 45 ലക്ഷം രൂപയുടെ ബുക്കിങ്ങാണ് റദ്ദാക്കേണ്ടിവന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള അവധിദിവസങ്ങളിൽ സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്ന ടൂറിസം മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടാക്കിയത് ഇരട്ടി ആഘാതം. പ്രളയവും കോവിഡുമുണ്ടാക്കിയ പ്രതിസന്ധി മറികടന്ന് പതിയെ പച്ചപിടിച്ചു വന്നപ്പോഴേക്കും വന്യജീവിശല്യം വെല്ലുവിളിയായി. നാട്ടിൽ കടുവയോ ആനയോ ഇറങ്ങുമ്പോഴെല്ലാം ടൂറിസം കേന്ദ്രങ്ങൾക്കു പൂട്ടുവീഴുമെന്ന സ്ഥിതി. അതിതീവ്രമഴയും മറ്റു പ്രകൃതിക്ഷോഭങ്ങളുമുണ്ടാക്കുന്ന തിരിച്ചടി വേറെ. ടൂറിസം വ്യവസായം പഴയ നിലയിലാക്കാൻ മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുമെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ ഇനിയും വൈകരുത്.
മൂന്നാർ ∙ ദൈനംദിന ആവശ്യങ്ങൾക്ക് ചെലവഴിക്കാൻ ഫണ്ടില്ല; ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റു ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്താനായി ഭാര്യയുടെ സ്വർണമാല പണയം വച്ച് മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ. പണയം വച്ചു കിട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞതുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തിയത്.
കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതു കാരണം മിക്കവാറും ദിവസങ്ങളിൽ വാർത്തകളിൽ നിറയുന്ന ജീവികളാണ് കാട്ടുപന്നികൾ. ലോകത്തിലെ ഏറ്റവും ചെറിയ കാട്ടുപന്നികൾ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് അറിയുമോ?
റിയൽസ് ഗ്രൂപ്പിന്റെ വന്യജീവി സംരക്ഷണ സംരംഭമായ വൻതാരയിലെ അന്തേവാസികളെക്കുറിച്ചുള്ള പഠനാത്മകമായ വിഡിയോ സീരീസ് പുറത്തിറങ്ങുന്നു. വനവും വന്യജീവി സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘വൻതാര കേ സൂപ്പർസ്റ്റാർസ്’ (വൻതാരയിലെ സൂപ്പർതാരങ്ങൾ) എന്ന വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്
Results 1-10 of 986