Activate your premium subscription today
Tuesday, Apr 1, 2025
നേപ്പിയർ∙ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര 4–1ന് കൈവിട്ടതിനു പിന്നാലെ, ഏകദിന പരമ്പരയിലും തോൽവിയോടെ തുടക്കമിട്ട പാക്കിസ്ഥാൻ ടീമിന് തിരിച്ചടിയായി ‘സ്വന്തം നാട്ടുകാരന്റെ’ പ്രകടനം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344
തിരുവനന്തപുരം ∙ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന വനിത ഏകദിന ലോകകപ്പ് മൽസരങ്ങൾക്കു തിരുവനന്തപുരവും വേദിയാകും. ബിസിസിഐ ഏപെക്സ് കൗൺസിൽ യോഗത്തിലാണ് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്. ഒന്നിലേറെ മത്സരങ്ങൾ ഇവിടെ നടക്കും. ഏതൊക്കെ മത്സരങ്ങളാണെന്നു വൈകാതെ തീരുമാനമാകും. ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പെടെ ലഭിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം.
ഇസ്ലാമാബാദ്∙ ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വരുമാനമുള്ള മത്സരങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യ
പരുക്കാണെന്ന പറഞ്ഞ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ വിവാദത്തിൽ. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രി കാറോട്ടമത്സരം കാണാൻ ഖവാജ പോയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. താരത്തിനു പരുക്കൊന്നുമില്ലെന്ന് ക്വീൻസ്ലൻഡ് ഹെഡ് ഓഫ് ക്രിക്കറ്റ് ജോ ഡാവസ് ആരോപിച്ചു.
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ അപൂർവ റെക്കോർഡിന് ഉടമയായി പാക്കിസ്ഥാൻ ഓപ്പണർ ഹസൻ നവാസ്. ന്യൂസീലൻഡിനെതിരെ ഓക്ലൻഡിൽ സെഞ്ചറി നേടിയതോടെ ട്വന്റി20യിലെ ആദ്യ രണ്ടു കളികളിൽ പൂജ്യത്തിനു പുറത്തായി, അടുത്ത കളിയിൽ സെഞ്ചറി നേടുന്ന ആദ്യ
ഇസ്ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്കായി 869 കോടി ചെലവഴിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) 85 ശതമാനം നഷ്ടം നേരിട്ടുവെന്ന ഇന്ത്യൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ തള്ളി പാക്ക് അധികൃതർ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപതു വരെ പാക്കിസ്ഥാനിലും ദുബായിലുമായി നടന്ന ടൂർണമെന്റ് പാക്ക് ബോർഡിന് വൻ സാമ്പത്തിക
ഓക്ലൻഡ്∙ ‘ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത്’ – രാജ്യാന്തര ക്രിക്കറ്റിൽ ഈ ചൊല്ല് പാക്കിസ്ഥാൻ ക്രിക്കറ്റിനോളം ചേർന്നുനിൽക്കുന്ന മറ്റൊരു ടീമുണ്ടാകുമോ എന്നു സംശയമാണ്. ചാംപ്യൻസ് ട്രോഫിക്കു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിനെത്തി ആദ്യ രണ്ടു മത്സരങ്ങളിലും നാണംകെട്ട് തോറ്റ പാക്കിസ്ഥാൻ, മൂന്നാം മത്സരത്തിൽ നേടിയത് അസാമാന്യ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ മറിടകന്ന പാക്കിസ്ഥാൻ, ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിഭാരവും ഇറക്കിവച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ന്യൂസീലൻഡ് ഇപ്പോഴും 2–1ന് മുന്നിലാണ്.
ന്യൂഡൽഹി∙ ഐപിഎൽ മത്സരങ്ങളിൽ ബോളർമാരോ ഫീൽഡർമാരോ പന്തിൽ തുപ്പൽ തേക്കുന്നത് വിലക്കിയ നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ. പന്തിന്റെ തിളക്കം നിലനിർത്തി സ്വിങ് ലഭിക്കാനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു വശത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ടായിരുന്നു.
ഇസ്ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) സമ്മാനിച്ചത് കോടിക്കണക്കിനു രൂപയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ഏതാണ്ട് 869 കോടിയോളം രൂപയുടെ നഷ്ടമാണ് ചാംപ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബി
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ അന്തരിച്ചു. താരത്തിന്റെ ആത്മസുഹൃത്തും അഫ്ഗാൻ ടീമിൽ സഹതാരവുമായ കരിം ജനത്താണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മരണ കാരണം അദ്ദേഹം പങ്കുവച്ചിട്ടില്ല. അഫ്ഗാനായി 16 ഏകദിനങ്ങളും 45 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള
Results 1-10 of 539
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.