Activate your premium subscription today
Tuesday, Jul 29, 2025
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നിർമിച്ച രാം ദർബാറിന്റെ പ്രാണ പ്രതിഷ്ഠ ഇന്ന്. 101 ആചാര്യന്മാരുടെ സാന്നിധ്യത്തിലാണു ചടങ്ങുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്. രാജാവായ ശ്രീരാമന്റെ രൂപമാണ് ഇന്നു പ്രതിഷ്ഠിക്കുന്നത്. രാംലല്ല പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ മുകൾനിലയിലാണ് രാം ദർബാർ. 14 ഉപക്ഷേത്രങ്ങളുടെ പ്രതിഷ്ഠയും നടക്കും.
ലോക്സഭയിൽ ഹാട്രിക് വിജയം നേടിയെങ്കിലും യുപിയിലെ തിരഞ്ഞെടുപ്പു നഷ്ടം ബിജെപിക്ക് വലിയ കഷ്ടമായെന്നു പറയാം. 400 സീറ്റ് ലഭിക്കുമെന്ന് ബിജെപി ഉറപ്പിച്ചത് യുപിയിലെ 80 ൽ 75 സീറ്റ് മുന്നിൽ കണ്ടാണ്. ലഭിച്ചത് 33 സീറ്റ് മാത്രം. 303ൽ നിന്ന് 240 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും യുപിയിലെ തിരിച്ചടി ഒറ്റയ്ക്ക് ഭരിക്കാമെന്ന ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായി. അയോധ്യ ക്ഷേത്ര നിർമാണം തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെട്ടില്ല. അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽപോലും ബിജെപി പരാജയപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്ര പദ്ധതിക്ക് ബ്രിട്ടിഷ് സേഫ്റ്റി കൗൺസിലിന്റെ ബഹുമതിയുടെ വാൾ (സ്വോർഡ് ഓഫ് ഓണർ) പുരസ്കാരം. അയോധ്യ രാമക്ഷേത്രത്തിന്റെ സുരക്ഷ മാനേജ്മെന്റ് രീതികൾക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ശ്രീ രാമ ജന്മ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ്
ലോകമെമ്പാടും ആത്മീയതയ്ക്ക് പ്രാധാന്യമേറിയ വർഷം എന്ന് 2024നെ വിശേഷിപ്പിക്കാം. ആഗോളതലത്തിൽ നിരവധി ക്ഷേത്രങ്ങളാണ് പുതിയതായി പണികഴിപ്പിച്ച് ഈ വർഷം ഭക്തർക്കായി തുറന്നുകൊടുത്തത്. പാരമ്പര്യവും സംസ്കാരവും വിശ്വാസങ്ങളും കൈവിടാതെ തന്നെ ആധുനികതയെ ഇന്ത്യൻ സമൂഹം ചേർത്തുനിർത്തുന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇവ.
ന്യൂഡൽഹി∙ പാഠ്യപദ്ധതിയെ കാവിവൽക്കരിക്കാൻ ശ്രമമില്ലെന്നും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് മാറ്റങ്ങളെന്നും എൻസിഇആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. ബാബറി മസ്ജിദ് തകർത്തതും
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ, പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ
ലക്നൗ∙ സൂര്യതിലകം അണിഞ്ഞ അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘‘നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ
കൊച്ചി∙ അയോധ്യ ശ്രീരാമക്ഷേത്ര സന്ദർശനത്തിനായി കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ തീവണ്ടി ആസ്ത സ്പെഷ്യൽ ട്രയിനിലെ യാത്രക്കാർക്ക് എറണാകുളം ടൗൺ സ്റ്റേഷനിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു വിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബിജെപി സംസ്ഥാന സമിതിയംഗം പത്മജ എസ്. മേനോൻ, ജില്ലാ കമ്മിറ്റിയംഗം
മലപ്പുറം: അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. അയോധ്യയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ബിജെപി ശ്രമമെന്നും ഈ കെണിയിൽ ആരും വീഴരുതെന്നുമാണ് സാദിഖലി തങ്ങള് സവിസ്തരം നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.
അയോധ്യ ∙ രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെയും കാണിക്കയുടെയും ഒഴുക്ക് തുടരുന്നു. ജനുവരി 22ന് പ്രാണപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തതു മുതൽ ഇതുവരെ 25 ലക്ഷത്തോളം പേരാണു സന്ദർശിച്ചത്. 11 ദിവസത്തിനകം 11 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെന്നും രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Results 1-10 of 78
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.