ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. ഭാഗ്യമുള്ള വാരമാണിത്. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പകർച്ച വ്യാധികൾ പിടിപെടാൻ ഇടയുണ്ട്. എതിരാളികളെ വശത്താക്കും. തീർഥയാത്രകൾ ചെയ്യും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

ഇടവം രാശി– Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): നേരത്തെ തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പൊതുവേ സന്തോഷകരമായ കാലമാണിത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്.

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ നടക്കും. മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരുമാന മാർഗം കണ്ടെത്തും. യാത്രകൾ ഗുണകരമാകും. ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുകൂടാനുള്ള അവസരം ഉണ്ടാകും.കർമരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പേരും പെരുമയും വർധിക്കും.

കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സ്ഥാന കയറ്റം ലഭിക്കും. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കുന്ന സമയമാണിത്. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരും. നേരത്തെ തീരു മാനിച്ച യാത്ര മാറ്റിവയ്ക്കേണ്ടി വരാം.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കഠിനശ്രമത്തിലൂടെ പലതും  നേടിയെടുക്കും. വീട്ടിൽ ഒരു മംഗള കർമം നടക്കും. വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ദൈവാധീനവും ഭാഗ്യവുമുള്ള സമയമാണിത്. സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും.കലഹങ്ങളിലും തർക്കങ്ങളിലും ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക.

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പൊതുവേ ഗുണകരമായ വാരമാണിന്ന്. പഠന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വരുമാനം മെച്ചപ്പെടും. സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും. മാധ്യമപ്രവർത്തകർക്കും ലേഖകന്മാർക്കും സമയം ഗുണകരമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. പരദേവതയെ പ്രീതിപ്പെടുത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാകും.

തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. പല രീതിയിൽ പണം കൈവശം വന്നു ചേരും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ഈശ്വരാധീനമുള്ള കാലമാണ്. ദാമ്പത്യ ജീവിതം ഊഷ്മളമായിരിക്കും. ബന്ധുക്കളുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകാനിടയുണ്ട് .ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഭാഗ്യമുള്ള സമയമാണിത്.

വൃശ്ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ വരെയുള്ളവർ): പുതിയ വരുമാന മാർഗം കണ്ടെത്തും. ആഗ്രഹിച്ച ചില കാര്യങ്ങൾ നേടാനാകും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. പലകാര്യങ്ങളും മന്ദഗതിയിൽ ആവാനും ഇടയുണ്ട്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കും.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. വിദേശത്ത് നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വസ്തുവിൽ നിന്നുള്ള ആദായം വർധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്തി നേടാനും സാധിക്കും. പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ബന്ധുക്കളോടൊത്ത് തീർഥയാത്ര നടത്തും. പ്രതീക്ഷിച്ച സന്തോഷവാർത്ത എത്തിച്ചേരും. പരീക്ഷകളിൽ ഉന്നത വിജയം നേടും. വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വാഹന ചെലവ് വർധിക്കും.

കുംഭം രാശി–Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും. പെട്ടെന്നുള്ള ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും .ആരോഗ്യസ്ഥിതി മെച്ചമായിരിക്കും കുടുംബജീവിതം സന്തോഷകരമായി മാറും. പല കാര്യങ്ങൾക്കും നേരിട്ടിരുന്ന തടസ്സങ്ങളെല്ലാം ഒഴിവാകും പ്രാർത്ഥനകൾ മുട ങ്ങാതെ നടത്തുക. പ്രയത്നങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

മീനം രാശി – Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. ചെലവുകൾ നിയന്ത്രിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.  നിയമകാര്യങ്ങളിൽ അനുകൂലതീരുമാനം പ്രതീക്ഷിക്കാം. കാർഷിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പഠന കാര്യങ്ങളിൽ പുരോഗതി നേടും.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Weekly Zodiac Prediction by P B Rajesh, 2023 December 10 to 16

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com