ADVERTISEMENT

ലൈസൻസ് നേടി രണ്ടുവർഷം കഴിഞ്ഞിട്ടും 5ജി (5G) ടെലികോം സേവനങ്ങൾ ആരംഭിക്കാത്ത അദാനി ഗ്രൂപ്പിനോട് (Adani Group) ഉടൻ പ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയം. 2022 ഓഗസ്റ്റിൽ നടന്ന ലേലത്തിലായിരുന്നു 212 കോടി രൂപ ചെലവിട്ട് 26 ഗിഗാഹെട്സ് ബാൻഡ് 5ജി സ്പെക്ട്രം അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡേറ്റ നെറ്റ്‍വർക്സ് (Adani Data Networks) സ്വന്തമാക്കിയത്. സ്വകാര്യ ആവശ്യത്തിനുള്ള 5ജി നെറ്റ്‍വർക്ക് സജ്ജമാക്കാനാണ് സ്പെക്ട്രം വാങ്ങിയതെന്നും പൊതുജനങ്ങൾക്ക് സേവനം നൽകുന്ന ബിസിനസിലേക്ക് കടക്കില്ലെന്നും അദാനി വ്യക്തമാക്കിയിരുന്നു.

5g

ലൈസൻസ് നേടി ഒരുവർഷത്തിനകം സേവനം ആരംഭിക്കാനുള്ള മിനിമം റോൾഔട്ട് ഒബ്ലിഗേഷൻസ് (MRO) ചട്ടം പാലിക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ല. നേരത്തേ നിരവധി തവണ ഇതുചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയം അദാനി ഡേറ്റ നെറ്റ്‍വർക്സിന് നോട്ടിസ് അയച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. അതേസമയം, 5ജി സ്പെക്ട്രം അദാനി ഗ്രൂപ്പ് കേന്ദ്രത്തിന് തിരികെ നൽകിയേക്കുമെന്ന് സൂചനകളുണ്ടെന്ന് ഇതുസംബന്ധിച്ച മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. 

adani

അദാനി ഗ്രൂപ്പിന് കീഴിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ പദ്ധതികൾ, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനായാണ് കമ്പനി 5ജി സ്പെക്ട്രം സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മുംബൈ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 5ജി സേവനം നൽകാനുള്ള ലൈസൻസും കമ്പനിക്കുണ്ട്. എംആർഒ ചട്ടം പാലിച്ചില്ലെങ്കിൽ കനത്ത പിഴയും ചട്ടം നിഷ്കർഷിക്കുന്നുണ്ട്. ആദ്യ 13 ആഴ്ചകളിൽ ഓരോ ആഴ്ചയും ഒരുലക്ഷം രൂപവീതവും തുടർന്നുള്ള 13 ആഴ്ചകളിൽ ഓരോ ആഴ്ചയും രണ്ടുലക്ഷം രൂപ വീതവുമാണ് പിഴ. കാരണം കാണിക്കൽ നോട്ടിസ് നൽകിയശേഷമായിരിക്കും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

DoT directs Adani Group to submit 5G rollout plans after failing to meet minimum obligations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com