വിൻഫാസ്റ്റിന്റെ 5 ഇലക്ട്രിക് സ്‌കൂട്ടറുകൾ; 3.5കിലോ വാട്ടുള്ള എൽഎഫ്പി ബാറ്ററിപാക്ക്

Mail This Article
ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളുമുൾപ്പെടെയുള്ള വാഹന നിരയുമായി ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിയറ്റ്നാമിൽ നിന്നുമുള്ള വിൻഫാസ്റ്റ് എന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ. ക്ലാര എസ്, തിയോൺ എസ്, ഫെലിസ് എസ്, വെന്റോ എസ്, ഇവോ200 എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൻഫാസ്റ്റ് ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു.
എല്ലാ വിൻഫാസ്റ്റ് സ്കൂട്ടറുകളും 3.5kWh LFP ബാറ്ററിയാണ് നൽകുന്നത്. തിരഞ്ഞെടുക്കുന്ന മോഡലുകളുടെ അടിസ്ഥാനത്തിൽ 190 –210 കിലോമീറ്ററുകള്‍ക്കിടയിലാണ് റേഞ്ച്. തിരഞ്ഞെടുക്കുന്ന സ്കൂട്ടർ മോഡലിനെ ആശ്രയിച്ച് ഉയർന്ന വേഗത മണിക്കൂറിൽ 70-90 കി.മീ വരെയാണ്.
ഈ ഇ-സ്‌കൂട്ടറുകൾക്കൊപ്പം, വിൻഫാസ്റ്റ് ഡ്രാഗൺഫ്ലൈ ഇലക്ട്രിക് സൈക്കിളും അവതരിപ്പിച്ചു, അതിൽ പെഡലുകൾക്ക് പുറമേ ഒരു ചെറിയ 0.6kWh ബാറ്ററിയും ഉണ്ട്. ചെറിയ ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ചങ്കി മൗണ്ടൻ ബൈക്ക് സ്റ്റൈൽ ബ്ലോക്ക് പാറ്റേൺ ടയറുകൾ എന്നിവയുമുണ്ട്.