ഗുരുവായൂരപ്പന് സമർപ്പിക്കാൻ മാന്നാറിൽ നിന്ന് 2500 കിലോഗ്രാം ഭാരമുള്ള 4 കൂറ്റൻ വാർപ്പുകൾ

Mail This Article
മാന്നാർ ∙ . മാന്നാർ കുരട്ടിക്കാട് അരുണോദയത്തിൽ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തിലാണ് 2500 കിലോഗ്രാം ഭാരമുള്ള 4 വലിയ വാർപ്പും വലുതും ചെറുതുമായ 8 വാർപ്പുകളും പൂർത്തിയാക്കിയത്. വെങ്കല നാടിന്റെ പെരുമ കാത്ത് ശിവാനന്ദാ ഹാന്റിക്രാഫ്റ്റിലെ അമ്പതോളം ജീവനക്കാർ 4 മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇന്നലെ വൈകിട്ടു നാലിന് ക്രെയിനിന്റെ സഹായത്തോടെ പാത്രങ്ങൾ ലോറിയിൽ കയറ്റി ഗുരുവായൂരിലേക്കു തിരിച്ചു.
ഒട്ടേറെപ്പേർ ഇതു കാണാൻ കുരട്ടിക്കാട്ടലെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ പഴയതും ഉപയോഗശൂന്യവുമായ ഉരുളികളും ഓട്ടുപാത്രങ്ങളും ഇവിടെ കൊണ്ടുവന്ന് ഉടച്ചു വീണ്ടും ഉരുക്കിയാണ് പുതിയ വാർപ്പ് തീർത്തത്. രണ്ടാഴ്ച കൊണ്ടാണ് മിനുക്കു പണി പൂർത്തിയാക്കിയത്. ഇന്നുരാവിലെ ഒൻപതിന് ഗുരുവായൂരിൽ ക്ഷേത്രം അധികൃതരെ ഇവ ഏൽപിക്കുമെന്ന് ശിൽപി ശിവാനന്ദൻ ആചാരിയും അനുജൻ ടി.എൻ. രാധാകൃഷ്ണനും പറഞ്ഞു.