തിരുവൻവണ്ടൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ പര്യടനത്തിരക്കിൽ

Mail This Article
ചെങ്ങന്നൂർ ∙ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിനു രണ്ടു നാൾ മാത്രം ശേഷിക്കെ പര്യടനത്തിരക്കിൽ സ്ഥാനാർഥികൾ.എൻഡിഎ സ്ഥാനാർഥി സുജന്യ ഗോപിയുടെ പര്യടനം കല്ലിശ്ശേരി അഴകിയകാവ് ദേവീക്ഷേത്ര ജംക്‌ഷനിൽ നിന്നാരംഭിച്ച് തിരുവൻവണ്ടൂരിൽ സമാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അധ്യക്ഷത വഹിച്ചു. സിനിൽ മുണ്ടപ്പള്ളി, സജു ഇടക്കല്ലിൽ, ഡി. വിനോദ് കുമാർ ,കെ. ജി. കർത്താ, കലാ രമേശ്, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, അജി ആർ നായർ എന്നിവർ നേതൃത്വം നൽകി.

∙ യുഡിഎഫ് സ്ഥാനാർഥി കെ.എസ് സുനിൽ കുമാറിൻറെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് ഇരമല്ലിക്കരയിൽ ഉദ്ഘാടനം ചെയ്തു. ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ഹരികുമാർ മൂരിത്തിട്ട അധ്യക്ഷത വഹിച്ചു. രാധേഷ് കണ്ണന്നൂർ, തോമസ് ചാക്കോ,ബിപിൻ മാമ്മൻ,ജൂണി കുതിരവട്ടം,ഡി.നാഗേഷ് കുമാർ,സുജിത് ശ്രീരംഗം,കെ.ആർ.സജീവൻ എന്നിവർ പ്രസംഗിച്ചു.സമാപനസമ്മേളനം ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ഓമനക്കുട്ടന്റെ പര്യടനം ഇരമല്ലിക്കര ക്ഷേത്ര ജംക്‌ഷനിൽ നിന്നാരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം തോമസ് കൊണ്ടോടി അധ്യക്ഷനായി. പര്യടനം നന്നാട്ട് സമാപിച്ചു. സമാപന സമ്മേളനം സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഷൈനി സജി അധ്യക്ഷയായി. എം ശശികുമാർ, ആർ. രാജേഷ്, മുരളി തഴക്കര, പുഷ്പലത മധു, ഷാജി കുതിരവട്ടം, ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.