ADVERTISEMENT

ശൂരനാട് ∙ ഡിവൈഎഫ്ഐ പ്രവർത്തകരെ കുത്തി പരുക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ പൊലീസ് പിടിയിലായി. 4 പേരെ കോടതി റിമാൻഡ് ചെയ്തു. പോരുവഴി പള്ളിമുറി എട്ടുകെട്ടുംവിള പടിഞ്ഞാറേപ്പുര ബി.സിദ്ദിഖ് (27), ശൂരനാട് വടക്ക് നടുവിലേമുറി സൂഫിയ മൻസിൽ എസ്.അമാനുല്ല (23), പോരുവഴി കമ്പലടി ഷംന മൻസിൽ മുഹമ്മദ് സബിൻ ഷാ (സദ്ദാം–24), ശൂരനാട് വടക്ക് തെക്കേമുറി അൻസില മൻസിൽ എ.അൻസിൽ (24), ശൂരനാട് വടക്ക് തെക്കേമുറി ചരുവിള തെക്കേതിൽ അൽ ബിലാൽ (24), പോരുവഴി കമ്പലടി സുബൈദ മൻസിൽ മുഹമ്മദ് സാദിഖ് (22), ശൂരനാട് വടക്ക് തെക്കേമുറി ചരുവിള തെക്കേതിൽ ഹാഷിം കമാൽ (24), പോരുവഴി പള്ളിമുറി കോട്ടയ്ക്കകത്ത് മുഹമ്മദ് അൽത്താഫ് (22), ശൂരനാട് വടക്ക് നടുവിലേമുറി കലതിവിള തെക്കേതിൽ അൻവർ സിയാദ് (27), പോരുവഴി കമ്പലടി ചരുവിള തെക്കേതിൽ എസ്.അബിൻ ഷാ (23) എന്നിവരാണ് അറസ്റ്റിലായത്.

സിദ്ദിഖ്, അൻസിൽ, അമാനുല്ല, മുഹമ്മദ് സബിൻ ഷാ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ളവർക്ക് ജാമ്യം ലഭിച്ചു. ചക്കുവള്ളിയിൽ ജൂൺ 5 നു രാത്രി എട്ടരയോടെയാണ് സംഭവം. ചായ കുടിക്കാൻ എത്തിയ ഡിവൈഎഫ്ഐ പോരുവഴി കിഴക്ക് മേഖലാ സെക്രട്ടറി കെ.എസ്.അനന്തകൃഷ്ണൻ, ശൂരനാട് മേഖലാ സെക്രട്ടറി അമൽ കൃഷ്ണൻ, പ്രവർത്തകനായ ശൂരനാട് തെക്ക് നാലുമുക്ക് റിയാസ് എന്നിവർക്കാണ് സോഡാ കുപ്പി, കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്കേറ്റത്.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com