തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങി യുവാവ്; അതിസാഹസികമായി രക്ഷപ്പെടുത്തി - വിഡിയോ
Mail This Article
കോട്ടയം∙ 75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന അതിസാഹസികമായി രക്ഷപ്പെടുത്തി. കോട്ടയം നഗരസഭ ആറാം വാർഡിൽ ചെറുവള്ളിക്കാവിലാണ് സംഭവം. തേങ്ങയിടാൻ കയറിയ റോബിൻ യന്ത്രത്തിൽ നിന്നും കൈവിട്ട് 2 കാലുകളും കുടുങ്ങി തലകീഴായി തൂങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു.
സേന അംഗങ്ങൾ തെങ്ങിൻ മുകളിൽ കയറി വടം കെട്ടി ഒന്നര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇയാളെ താഴെ എത്തിച്ചത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ടി.എൻ.പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബു മുരളി, സുവിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി, അനീഷ് ശങ്കർ, ഫയർ വുമൺ അനുമോൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.