പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ ചുവർചിത്രങ്ങളുടെ കൗതുകക്കാഴ്ച
Mail This Article
പട്ടിക്കാട്∙ ചുവർചിത്രങ്ങളുടെ കൗതുകക്കാഴ്‌ചകൾ ഒരുക്കി പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ. യാത്രക്കാരുടെ സ്വീകരണ മുറിയുടെ ചുവരുകളിലും സ്‌റ്റേഷൻ ഭിത്തികളിലും വർണ ഭംഗിയിൽ വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. കവി പൂന്താനത്തിന്റെ ഇല്ലത്തിന് സമീപമുള്ള റെയിൽവേ സ്‌റ്റേഷനാണിത്. പട്ടിക്കാട് റെയിൽവേ സ്‌റ്റേഷന് പൂന്താനം ഇല്ലത്തിന്റെ പേര് നൽകണമെന്നും മുൻപ് ആവശ്യം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ സ്‌റ്റേഷൻ ചുമരിലെ പൂന്താനം ഇല്ലത്തിന്റെ പടം ഏറെ ശ്രദ്ധിക്കപ്പെടുന്നു. പ്രൗഢിയുള്ള പുതിയ സ്‌റ്റേഷൻ, തകരഷീറ്റ് മേഞ്ഞ പഴയ സ്‌റ്റേഷൻ, പ്രകൃതി ദൃശ്യങ്ങൾ, തിരക്കേറിയ പ്ലാറ്റ്ഫോം തുടങ്ങിയവയെല്ലാം സ്‌റ്റേഷൻ ചുമരുകളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സഈദ് ചാത്തോലി എന്ന ചിത്രകാരൻ സൗജന്യമായാണ് ചിത്രങ്ങൾ ഒരുക്കിയത്. റെയിൽവേ സ്‌റ്റേഷൻ ഇൻചാർജായ സലീം ചുങ്കത്ത് നേതൃത്വം നൽകി.