ADVERTISEMENT

റാന്നി ∙ വിദേശത്ത് എൻജിനീയറായി ജോലി നോക്കിയിരുന്ന യുവാവ് നാട്ടിലെത്തി വളർത്തു മൃഗങ്ങളുടെയും പക്ഷികളെ വളർത്തുകയോ? എല്ലാവരും അതിശയത്തോടെ മൂക്കിൽ വിരൽവച്ചെങ്കിലും പഴവങ്ങാടി കല്യാണിമുക്ക് കൊച്ചുതുണ്ടിയിൽ ലിജു തോമസ് ജോർജിന്റെ തീരുമാനത്തിനു കുലുക്കമൊന്നും ഉണ്ടായില്ല.

അങ്ങനെ ലിജു 2011ൽ പുതിയ സംരംഭം തുടങ്ങി. മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനം ലിജുവിന് ഏറെ ഇഷ്ടമായിരുന്നു. 11 വർഷം പിന്നിടുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  കോഴി, താറാവ്, പൂച്ച, പട്ടി, ആട്, മറ്റു കിളികൾ എന്നിവയുടെ വൻ ശേഖരം തന്നെ ലിജുവിന്റെ പക്കലുണ്ട്. നാടൻ ഇനങ്ങളും കൂട്ടത്തിലുണ്ട്. ലിജുവിന്റെ സഹോദരൻ എൻജിനീയറായ ലിജിൻ തോമസും ഇപ്പോൾ സഹായത്തിനുണ്ട്.  ലിജുവിന്റെ ശേഖരത്തിലുള്ള ആഫ്രിക്കൻ ഗ്രേ പാരറ്റിന് ഡിമാൻഡ് ഏറെയാണ്. മനുഷ്യരോട് ഇണങ്ങുകയും വർത്തമാനം പറയുകയും ചെയ്യുന്ന ഇതിന്റെ വില 50,000 രൂപയാണ്.

കുരങ്ങനോളം വലിപ്പമുള്ള ഹിമാലയൻ ക്യാറ്റും ലിജുവിന്റെ കൈവശമുണ്ട്. 18,000 രൂപയാണ് ഒന്നിന്റെ വില. കുഞ്ഞുങ്ങൾക്ക് 9,000 രൂപ വരെ വിലയുണ്ട്. 8 കുഞ്ഞുങ്ങളും ഇപ്പോൾ ഉണ്ട്. റഷ്യൻ ബ്ലൂ ക്യാറ്റിന് 10,000 രൂപയാണ് വില. കൊളമംബിയൻ ബ്രമ്മ ഫാൻസി കോഴിക്ക് 15,000 രൂപയും വൈറ്റ് ബ്രമ്മ ഫാൻസി കോഴിക്ക് 10,000 രൂപയുമാണ് വില. അവയുടെ പൂവനും പിടയുമുണ്ട്. ഗോൾഡൻ ബ്രമ്മ, ലിറ്റൺ ബ്രമ്മ എന്നീ ഫാൻസി കോഴികൾക്ക് 8,000 രൂപയാണ് വില. പുതുമയുള്ള ഇനങ്ങൾ കണ്ടെത്തുകയും അവ വാങ്ങി ലിജു വിൽപന നടത്തുകയും ചെയ്യുന്നുണ്ട്.  ഇതോടൊപ്പം നൂതന ആശയത്തോടെ കോഴിക്കൂടുകളും നിർമിച്ചു വിൽക്കുന്നുണ്ട്. ഭാര്യ റീമയും ലിജുവിന്റെ സഹായത്തിനുണ്ട്. മിയ ആണ് മകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com