തൃശൂർ ജില്ലയിൽ ഇന്ന് 06-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ കോഴിക്കോട്, മലപ്പുറം, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
വൈദ്യുതി മുടങ്ങും
പരിയാരം ∙ ചിക്ലായി എസികെ, മിഴി ക്ലബ്, ബോധി ക്ലബ്,നോർത്ത് കൊന്നക്കുഴി ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ഡോക്ടർ നിയമനം
കുന്നംകുളം ∙ ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച 13നു 11നു സൂപ്രണ്ട് ഓഫിസിൽ.
അഡ്മിഷൻ
ആളൂർ ∙ കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളജിൽ ഡിപ്ലോമ കോഴ്‌സുകളിൽ മൂന്നാം സ്പോട്ട് അഡ്മിഷൻ 9 മുതൽ 13 വരെ നടത്തും. 9446232572.