ADVERTISEMENT

ഗുരുവായൂർ ∙ തിരുവോണ ദിവസം വൈകിട്ട് കോട്ടപ്പടിയിലെ ബാറിനു പരിസരത്തു വച്ച് ചൂൽപുറം പണ്ടാരക്കൽ സനീഷിനെയും ബന്ധു വിഷ്ണുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോട്ടപ്പടി രായം മരയ്ക്കാർ വീട്ടിൽ നിഷാബിനെ (ഇച്ചാമു–38) ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. കുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്ന് എസ്ഐ എസ്.എ.ഷക്കീർ അഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ലാൽ ബഹദൂർ, സിവിൽ പൊലീസ് ഓഫിസർമാരായ എ.സിദ്ദിഖ്, വിനീത് വിശ്വനാഥ്, ജിഫിൻ എന്നിവർ പിടികൂടി. പ്രതിയെ കോടതി  റിമാൻഡ് ചെയ്തു.

English Summary:

In a shocking incident on Thiruvonam evening, a man identified as Nishabi was arrested by Guruvayur police for the attempted murder of two relatives, Saneesh and Vishnu, near a bar in Kottapady.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com