ADVERTISEMENT

പുല്‍പള്ളി ∙ വനാതിര്‍ത്തി ഗ്രാമങ്ങളായ ചീയമ്പം, അമ്പത്താറ് പ്രദേശങ്ങളില്‍ കുരങ്ങന്‍മാരെക്കൊണ്ടു ജനം പൊറുതിമുട്ടി. കാന്താരിമുളകുപോലും മൂപ്പെത്തി പറിച്ചെടുക്കാനാവാത്ത അവസ്ഥ. ഇഞ്ചി, ചേന, വാഴ, പച്ചക്കറികള്‍, കപ്പ തുടങ്ങിയ കൃഷികളെല്ലാം കുരങ്ങന്മാർ നശിപ്പിക്കുന്നു.

വീടുകളിൽ അലക്കിയുണങ്ങാനിടുന്ന വസ്ത്രങ്ങള്‍, വീട്ടുമുറ്റത്ത് ഇടുന്ന ചെരിപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം കുരങ്ങന്മാർ കൊണ്ടുപോവുകയാണ്. വീട്ടുകാരുടെ കണ്ണുതെറ്റിയാല്‍ അടുക്കളയില്‍ കയറി ഭക്ഷണവും പാത്രങ്ങളും തട്ടിമറിക്കും. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളിൽ ഇറങ്ങിയ കുരങ്ങന്മാർ നെടുങ്കൊമ്പില്‍ വില്‍സന്‍, മണ്ണാര്‍തോട്ടം ജോയി, പള്ളിക്കുന്നേല്‍ മാത്യു, പറപ്പള്ളില്‍ ബാബു എന്നിവരുടെ ഇഞ്ചി, ചേനക്കൃഷി നശിപ്പിച്ചു.

പ്രദേശത്ത് കൂടു സ്ഥാപിച്ചു കുരങ്ങന്മാരെ പിടികൂടണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. വനാതിര്‍ത്തി പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് സത്വര പരിഹാരമുണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബിജു തിണ്ടിയത്ത് അധ്യക്ഷത വഹിച്ചു, എന്‍.യു.വില്‍സന്‍, പി.യു.മാണി, സി.പി.മാത്യു, സി.കെ.ബാബു, വര്‍ക്കി കവുങ്ങുമ്പള്ളി, തോമസ് കൊട്ടുകാപ്പള്ളി, സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com