ADVERTISEMENT

ബയോളജിയിലോ ലൈഫ്സയൻസസിലോ അനുബന്ധ വിഷയങ്ങളിലോ നേടിയ ബിരുദത്തിനു ശേഷം കേരളത്തിൽ തുടർന്നു പഠിക്കാവുന്ന ബയോളജി/ലൈഫ്സയൻസ് വിഷയങ്ങൾ ഏതെല്ലാമെന്നു വിശദമാക്കാമോ? -ജൗഹർ

സംസ്ഥാനത്തെ മിക്കവാറും സർവകലാശാലകളിലെ പഠന വകുപ്പുകളിലും ഒട്ടേറെ കോളജുകളിലും പിജി തലത്തിൽ ബോട്ടണി, പ്ലാന്റ് സയൻസ്, സുവോളജിപഠനസൗകര്യങ്ങളുണ്ട്.  അനുബന്ധ വിഷയങ്ങളിലും അവസരങ്ങളേറെ.ബയളോജിക്കൽ / ലൈഫ് സയൻസസ് വിഷയങ്ങളിലുള്ള ബിരുദമാണു മിക്കവാറും കോഴ്സുകൾക്കു  പ്രവേശന യോഗ്യത. ചില വിഷയങ്ങളിൽ ഫിഷറീസ്, അഗ്രികൾചർ, എൻജിനീയറിങ്, മാത്‌സ്, ഐടി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫോറസ്ട്രി, ജിയോളജി ബിരുദധാരികൾക്കും പ്രവേശനമുണ്ട്. സർവകലാശാലാ തലത്തിൽ ലഭ്യമായ അനുബന്ധ വിഷയങ്ങൾ ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്കു യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. 

Read Also :  വിദേശത്ത് ഗവേഷണ, തൊഴിലവസരങ്ങൾ ഏറെയുള്ള കോഴ്സ്; പഠിക്കാം മെറ്റീരിയൽ സയൻസ്

കേരള സർവകലാശാല

∙ എംഎസ്‌സി (അപ്ലൈഡ് അക്വാകൾചർ, അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ്, ബയോടെക്നോളജി, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, ബയോകെമിസ്ട്രി, ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, എൻവയൺമെന്റൽ സയൻസസ്)

∙ എംഎസ്‌സി കംപ്യൂട്ടേഷനൽ  ബയോളജി (മെഷീൻ ലേണിങ്, കംപ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ, എൻ ജിഎസ് ഡേറ്റാ അനാലിസിസ്)

∙  എംഎസ്‌സി കെമിസ്ട്രി (റിന്യൂവബിൾ എനർജി)

എംജി സർവകലാശാല, കോട്ടയം

∙  എംഎസ്‌സി (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഫിസിക്സ്, മൈക്രോബയോളജി, എൻവയൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ്, എൻവയൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്)

കാലിക്കറ്റ് സർവകലാശാല

∙ എംഎസ്‌സി (ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹ്യുമൻ ഫിസിയോളജി, എൻവയൺമെന്റൽ സയൻസ്, ഹെൽത്ത് ആൻഡ് യോഗ തെറപ്പി, ബയോടെക്നോളജി)

∙ എംഎസ്‌സി ഫൊറൻസിക് സയൻസ് (കേരള പൊലീസ് അക്കാദമി)

കണ്ണൂർ സർവകലാശാല

∙ എംഎസ്‌സി (ബയോടെക്നോളജി, ബയോകെമിസ്ട്രി, കംപ്യൂട്ടേഷനൽ ബയോളജി, മോളിക്യുലർ ബയോളജി, വുഡ് ടെക്നോളജി, എൻവയൺമെന്റൽ സയൻസ്)

ഫിഷറീസ് യൂണിവേഴ്സിറ്റി  (കുഫോസ്), കൊച്ചി

∙ എംഎസ്‌സി (ബയോടെക്നോളജി, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയൺമെന്റൽ സയൻസസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്)

കുസാറ്റ്, കൊച്ചി

∙ എംഎസ്‌സി ( ഫൊറൻസിക് സയൻസ്, ഹൈഡ്രോ കെമിസ്ട്രി, ഓഷ്യനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ബയോളജി, മറൈൻ ജിയോഫിസിക്സ്, മീറ്റിയറോളജി, എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്)

∙ എംഎഫ്എസ്‌സി സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്

∙ മാസ്റ്റേഴ്സ് ഇൻ ബയോഎത്തിക്സ്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം

∙ എംഎസ്‌സി ബയോടെക്നോളജി (ഡിസീസ് ബയോളജി, ജനറ്റിക് എൻജിനീയറിങ്)

കേരള കേന്ദ്രസർവകലാശാല, കാസർകോട്

∙ എംഎസ്‌സി(ബയോകെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, ജീനോമിക് സയൻസ്)

∙ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്

Content Summary : List of Top Life Sciences Colleges In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com