ADVERTISEMENT

വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആത്മ വിചിന്തനം. സ്വന്തം കഴിവുകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിവുണ്ടായാല്‍ മാത്രമേ അവര്‍ക്ക് ഭാവിയിലേക്കുള്ള ലക്ഷ്യങ്ങള്‍ കുറിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ഒരു മികച്ച സ്‌കൂളിന്റെ ധര്‍മ്മം. ഇത്തരത്തിലുള്ള വ്യത്യസ്ത സമീപനവുമായി ആഗോള പൗരന്മാരെ സൃഷ്ടിക്കുകയാണ് തമിഴ്‌നാട്ടിലെ എസ്എസ് വിഎംഗ്രൂപ്പ് ഓഫ് സ്‌കൂളുകള്‍. 

 

മേട്ടുപാളയത്തുള്ള ശ്രീ സരസ്വതി വിദ്യാ മന്ദിര്‍ സിബിഎസ്ഇ, മെട്രിക്കുലേഷന്‍ സ്‌കൂളുകളും കോയമ്പത്തൂരുള്ള എസ്എസ് വിഎം വേള്‍ഡ്  സ്‌കൂളും, എസ്എസ് വി എം സ്‌കൂള്‍ ഓഫ് എക്‌സലന്‍സും ഗ്രൂപ്പിന് കീഴിലുള്ള ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ഇന്ത്യന്‍ സംസ്‌കൃതിയിലും ശക്തമായ മൂല്യങ്ങളിലും അടിയുറച്ച ആരോഗ്യകരവും ഹരിതാഭവുമാര്‍ന്ന പഠനാന്തരീക്ഷമാണ് എസ്എസ് വിഎം സ്ഥാപനങ്ങളിലുള്ളത്.  

 

ssvm

പഠിതാക്കളുടെ ക്ഷേമവും, സ്വഭാവവും, ഉത്പാദനക്ഷമതയും, ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും പഠന-അധ്യയന സമീപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഇത്. ജീവിതത്തിന്റെ എല്ലാ തുറകളിലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിക്കുമെന്ന് ഉറപ്പാക്കും വിധമാണ് പാഠ്യ, പാഠ്യേതര സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.  

 

എസ്എസ് വി എം സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ റീഡ്‌സ് വേള്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചു വരുന്നു.  പഠിതാക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കി അവരുടെ പ്രഫഷണല്‍ പ്ലേസ്‌മെന്റ് സാധ്യതകള്‍ ഉയര്‍ത്തുന്ന എസ്എസ് വിഎം പ്രെപ് വേര്‍സിറ്റിയും സ്ഥാപനത്തിന്റെ മികവേറ്റുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ചാരിറ്റബിള്‍ യൂണിറ്റായ ആത്മസേവ, എന്‍ഐഒഎസ് ഓപ്പണ്‍ സ്‌കൂളിങ്ങ് സൗകര്യങ്ങള്‍ എന്നിവയും എസ്എസ് വിഎമ്മിന്റെ പ്രത്യേകതകളാണ്.  

 

ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന കാഴ്ചപ്പാടാണ് എസ്എസ് വിഎം സ്ഥാപനങ്ങളുടെ സ്ഥാപകയും മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ. മണിമേഖലൈ മോഹനെ നയിക്കുന്നത്. സമഗ്ര വികസനത്തിലേക്ക് നയിക്കുന്ന ആഴത്തിലുള്ളതും അര്‍ത്ഥപൂര്‍ണ്ണമായതുമായ പഠനത്തിന് എസ്എസ് വിഎമ്മിലെ സമ്മിശ്ര പഠന സമീപനം സഹായകമാണെന്ന് ഡോ. മണിമേഖലൈ പറയുന്നു. അടിത്തറ മുതല്‍ നിര്‍വഹണം വരെ ഒരു നല്ല ജീവിതത്തിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണെന്നും ഡോ. മണിമേഖലൈ അഭിപ്രായപ്പെടുന്നു.  

 

ദീര്‍ഘകാല ക്ഷേമത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന ഊര്‍ജ്ജ ഉത്പാദക ശക്തിയും കൃത്യ സമയങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമാണ്. ആത്മവിശ്വാസവും, നൂതനാശയങ്ങളും ഉള്‍ക്കാഴ്ചയുമുള്ള വ്യക്തികളായി തീരാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള പ്രചോദനവും പ്രോത്സാഹനവുമായി വര്‍ത്തിക്കാനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് സാധിക്കും.  

 

ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം, സുരക്ഷിതമായ താമസം, പോസിറ്റീവായ പഠനാന്തരീക്ഷം എന്നിവയെല്ലാം അടങ്ങുന്നതാണ് എസ്എസ് വി എമ്മിന്റെ മേട്ടുപാളയത്തെ ഡേ കം റസിഡന്‍ഷ്യല്‍ ക്യാംപസ്.  

 

രാജ്യാന്തര കാഴ്ചപ്പാടും വിവിധ സംസ്‌കാരങ്ങളുമായി ഇഴുകിചേരാന്‍ കഴിയുന്നവരുമായ വിദ്യാര്‍ത്ഥി നേതാക്കളെ വാര്‍ത്തെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് എസ്എസ് വിഎം. അനുഭവപരിചയത്തിന് ഊന്നല്‍ നല്‍കുന്ന സമ്മിശ്ര പഠന സമീപനമാണ് ഈ ആഗോള പൗരന്മാരുടെ സൃഷ്ടിക്ക് പിന്നില്‍. വിവിധ സംസ്‌കാരങ്ങളില്‍ വേരുകളുള്ള വിദ്യാര്‍ത്ഥികള്‍ ഈ നിലയ്ക്കുള്ള പരിചയം ക്ലാസുകളില്‍ പോസിറ്റീവായി ഉപയോഗപ്പെടുത്തുന്നു. അക്കാദമിക വിജ്ഞാനവും, ഭാഷാ പാടവവും  ഉത്പാദനപരമായ ശേഷികളുമായി  ഇവിടുത്തെ പഠിതാക്കള്‍ ഇന്നത്തെ മത്സരാത്മകവും പരസ്പരബന്ധിതവുമായ ലോകത്ത് വിജയക്കൊടി പാറിക്കുന്നു.  

 

പാരസ്പര്യമുള്ള പ്രവര്‍ത്തനങ്ങളും വ്യക്തിഗത ഫീഡ്ബാക്കും അടങ്ങിയ ഇവിടുത്തെ അധ്യയന മാതൃകയില്‍ അക്കാദമിക സ്റ്റാഫും കൃത്യമായ ഘടനയുടെ അടിസ്ഥാനത്തില്‍ പങ്കാളികളാകുന്നു. സഹപാഠികളെ നിരീക്ഷിക്കുന്നതും നല്ല മാതൃകകള്‍ പങ്കുവയ്ക്കുന്നതും ഇവിടുത്തെ പ്രഫഷണല്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികളെ 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ക്കായി തയ്യാറെടുപ്പിക്കുന്നതിന് നിരന്തരം തങ്ങളുടെ ശേഷി വികസിപ്പിക്കാന്‍ അധ്യാപകരെയും പ്രോത്സാഹിപ്പിക്കുന്നു.  

 

ഏറ്റവും മികച്ച വിദ്യാര്‍ത്ഥി കേന്ദ്രീകൃത അധ്യായന രീതിയും സൃഷ്ടിപരമായ പ്രബോധനവും എസ്എസ് വി എം ഒരുക്കുന്നു. വിമര്‍ശനാത്മകവും അപഗ്രഥനപരവുമായ നൈപുണ്യങ്ങള്‍ രാജ്യത്തിന്റെ ഭാവി തലമുറയ്ക്ക് നല്‍കേണ്ടതിന്റെ പ്രാധാന്യം ഡോ. മണിമേഖലൈയും സംഘവും അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. 

 

കേംബ്രിജ് അസസ്‌മെന്റ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍-കേംബ്രിജ് പ്രൈമറി 2021-22 അക്കാദമിക വര്‍ഷം മുതല്‍ തങ്ങളുടെ ക്യാംപസില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോയമ്പത്തൂരിലുള്ള എസ്എസ് വിഎം വേള്‍ഡ്  സ്‌കൂള്‍. എ ലെവല്‍ വരെയുള്ള ക്ലാസുകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഈ വിധത്തില്‍ പഠിതാക്കളെ നൂതനാശയങ്ങളുള്ളവരായി മാറ്റുകയെന്ന ദര്‍ശനത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് എസ്എസ് വിഎം ഗ്രൂപ്പ് ഓഫ് സ്‌കൂളുകള്‍.  

English Summary: SSVM Group Of Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com