ADVERTISEMENT

ജംഗിൾ ബുക്കിലെ ബഗീര  എന്നു വിശേഷിപ്പിക്കപ്പെടുന്ന കബനി വനത്തിലെ കരിമ്പുലിയുടെ ചിത്രങ്ങൾ  കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സായ എന്ന ഇൗ കരിമ്പുലി നാലു വർഷമായി തനിച്ചല്ലെന്നു തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ലിയോപാട്ര എന്നു പേരുള്ള പുള്ളിപുലിയാണ് സായയുടെ കൂട്ടുകാരി.

വന്യജീവി ഫൊട്ടോഗ്രാഫറായ മിഥുൻ എച്ച് ആണ് ഈ അപൂർവ ഇണകളുടെ ചിത്രം പകർത്തിയത്. അനശ്വര പ്രണയികൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ നാലു വർഷങ്ങളായി സായയും ക്ലിയോപാട്രയും ഇണപിരിയാതെ കഴിയുകയാണെന്ന് മിഥുൻ പറയുന്നു. സാധാരണഗതിയിൽ ഇണകളിലെ ആൺവർഗ്ഗമാണ് എന്തിലും  മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ സായയുടെയും ക്ലിയോപാട്രയുടെയും കാര്യത്തിൽ ക്ലിയോപാട്രയ്ക്കാണ് കൂടുതൽ ആധിപത്യം. 

പലപ്പോഴും സായ ക്ലിയോപാട്രയെ പിന്തുടരുകയാണ് ചെയ്യാറുള്ളത് എന്നും മിഥുൻ പറയുന്നു.കഴിഞ്ഞ ശൈത്യകാലത്താണ് മിഥുന്‌ അപൂർവ്വമായ ഈ ചിത്രം എടുക്കാൻ സാധിച്ചത്..ഇവയുടെ ചിത്രം എടുക്കുന്നതിനു വേണ്ടി ആറ് ദിവസമാണ് മിഥുൻ കബനി വനത്തിൽ ചെലവിട്ടത്. സായയുടെയും ക്ലിയോപാട്രയും ചിത്രത്തിന്  സമൂഹമാധ്യമങ്ങൾ ദിനംപ്രതി ആരാധകർ ഏറിവരികയാണ്.

English Summary: Black Panther Saya Captured With His Partner Leopard Cleopatra in India's Kabini Forest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com