ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗാനം റിലീസ് ചെയ്തു
Mail This Article
ലണ്ടൻ ∙ ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ 'ചങ്കിനകത്തൊരു നോവുണ്ടേ' എന്ന ഹൃദയസ്പർശിയായ ഗാനം റിലീസ് ചെയ്തു. സൂര്യനാരായണന്റെ ആലാപനം ഗാനത്തെ കുടുതൽ മനോഹരമാക്കുന്നു. ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഗാനത്തിന് സഗീതം നൽകിയത് ജോജി ജോൺസ്, ലിറിക്‌സ് ജോബി കാവാലം, ക്യാമറ ജയിബിൻ തോളത്ത്, എഡിറ്റിങ് അനിൽ പോൾ എന്നിവരാണ്.
ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആന്റൂസ്, സന്തോഷ് പി ജോർജ്, സിനിഷ് ജോയ്, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഷോൺ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേൽ, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേർ ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്.
(വാർത്ത ∙ ജിയോ ജോസഫ്)