ബിഡിഎഫ് ആശുപത്രിയിൽ നൂതന ഐസലേഷൻ സംവിധാനം

Mail This Article
മനാമ ∙ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബിഡിഎഫ്) ആശുപത്രിയിൽ കോവിഡ് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് നൂതന ഐസലേഷൻ സംവിധാനം. പോർട്ടബിൾ ഐസലേഷൻ ചേംബറുകളും ഇതിൽ ഉൾപ്പെടുന്നു.
നഴ്സുമാർക്കും ജീവനക്കാർക്കും രോഗികളുമായി സമ്പർക്കമില്ലാതെ മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. അണുമുക്തമായ ചേംബറിൽ ഐസിയു കിടക്കയടക്കം എല്ലാ സംവിധാനങ്ങളുമുണ്ട്.
റോയൽ മെഡിക്കൽ സർവീസസ് ഡയറക്ടറും മെഡിക്കൽ ടാസ്ക് ഫോഴ്സ് ഡപ്യൂട്ടി ചെയർമാനുമായ മേജർ ജനറൽ പ്രഫ.ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫയുടെ നിർദേശപ്രകാരമാണിത്. രാജ്യത്തു കോവിഡുമായി ബന്ധപ്പെട്ട പഠന ഗവേഷണങ്ങളും പുരോഗമിക്കുകയാണ്.