ശക്തമായ പാസ്പോർട്ട് ശ്രേണിയിലേക്കു യുഎഇ പാസ്പോർട്ടും
Mail This Article
അബുദാബി∙ ലോകത്തെ ശക്തമായ പാസ്പോർട്ട് ശ്രേണിയിലേക്കു യുഎഇ പാസ്പോർട്ടും കയറിപ്പറ്റി. യുഎസ്, ഫിൻലാൻഡ്, ഓസ്ട്രിയ, ഇറ്റലി, അയർലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടിനൊപ്പം മൂന്നാം സ്ഥാനത്താണു യുഎഇ പാസ്പോർട്ട് ഇടംപിടിച്ചത്.
86 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 48 രാജ്യങ്ങളിൽ വീസ ഓൺഅറൈവൽ അടക്കം 134 രാജ്യങ്ങളിലേക്കു അനായാസേന യാത്ര ചെയ്യാമെന്നതാണു യുഎഇ പാസ്പോർട്ടിനു മികച്ച സ്ഥാനം നേടിക്കൊടുത്തത്.
കോവിഡ് പശ്ചാത്തലത്തിലും നിബന്ധനകളോടെ വിനോദസഞ്ചാരത്തിന് വാതിൽ തുറന്നിട്ടതും യുഎഇയ്ക്കു കരുത്തായി. ഒന്നാം സ്ഥാനത്തുള്ള ന്യൂസീലൻഡ് പാസ്പോർട്ട് ഉപയോഗിച്ച് 136 രാജ്യങ്ങളിലേക്കു സ്വതന്ത്രമായി സഞ്ചരിക്കാനാകും.
English Summary: UAE ranked 3rd global strongest passport.