ADVERTISEMENT

ജിദ്ദ ∙ ജിദ്ദ മുനിസിപ്പാലിറ്റി സമഗ്ര ഗതാഗത പദ്ധതികൾ വികസിപ്പിക്കുന്നതിനായി സർവെ ആരംഭിക്കുന്നു. സമഗ്ര ഗതാഗത പദ്ധതി തയാറാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾക്ക് ജിദ്ദ മുനിസിപ്പാലിറ്റി എൻജിനീയറിങ് കൺസൾട്ടിങ്ങിൽ വിദഗ്ധരായ ഒരു കമ്പനിയുമായി കരാർ ചെയ്തിട്ടുണ്ട്.

ജിദ്ദയ്ക്ക് അകത്തും പുറത്തുമുള്ള റോഡ് ശൃംഖലയുടെ എണ്ണവും ട്രാഫിക് വ്യാപ്തിയും അതിന്റെ ശേഷിയും അറിയുന്നതിനായി മുനിസിപ്പാലിറ്റി നടത്തുന്ന ഫീൽഡ് സർവേകൾ മാസങ്ങളോളം നീണ്ടുനിൽക്കും. ഫീൽഡ് വർക്കിൽ ജനസംഖ്യയുടെ ദൈനംദിന ട്രാഫിക് ട്രിപ്പുകൾ സർവെ നടത്തുക എന്ന ലക്ഷ്യത്തോടെ കുടുംബങ്ങളുമായി അഭിമുഖം നടത്തുക, തുടർന്ന് ഭാവി പദ്ധതി തയാറാക്കുക, ഓരോ യാത്രയുടെയും സമയദൈർഘ്യം കുറയ്ക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

സർവെ നടത്തുന്നതിനും പഠന ലക്ഷ്യം കൈവരിക്കുന്നതിന് ശരിയായ വിവരങ്ങൾ നൽകുന്നതിനും (ബിസിനസ് സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് കോർപറേഷൻ) പ്രതിനിധികളുമായി സഹകരിക്കാൻ എല്ലാ ഏജൻസികളോടും പൗരന്മാരോടും താമസക്കാരോടും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com